newsroom@amcainnews.com

താരിഫ് ഭീഷണിയെ ഒറ്റക്കെട്ടായി നേരിടും: മാർക്ക് കാർണി

ഓട്ടവ : രാജ്യം ഒറ്റക്കെട്ടായി യുഎസ് പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ് കാനഡയ്ക്ക് മേല്‍ ഏർപ്പെടുത്തിയ താരിഫ് ഭീഷണിയെ നേരിടുമെന്ന് മാർക്ക് കാർണി. ശനിയാഴ്ച വൈറ്റ് ഹൗസ് കനേഡിയന്‍ ഇറക്കുമതിക്ക് 25% താരിഫ് ചുമത്തിയതിനൊപ്പം, മെക്‌സിക്കോയ്ക്ക് 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനവും താരിഫ് പ്രഖ്യാപിച്ചു. ഈ താരിഫ് പ്രഖ്യാപനത്തോടെ പ്രതികരിക്കുകയായിരുന്നു ലിബറൽ പാർട്ടി നേതൃത്വത്തിലേക്ക് മത്സരിക്കുന്ന മുൻ ബാങ്ക് ഓഫ് കാനഡ ഗവർണർ മാർക്ക് കാർണി.

‘തന്‍റെ ഭീഷണിക്ക് കാനഡ വഴങ്ങുമെന്നാണ് ട്രംപ് കാനഡ കരുതുന്നത്’, എന്നാൽ, ഇക്കാര്യത്തില്‍ കാനഡ ഒറ്റക്കെട്ടാണെന്നും തിരിച്ചടിക്കുമെന്നും കാര്‍ണി കൂട്ടിച്ചേര്‍ത്തു. താരിഫുകള്‍ ലോകമെമ്പാടുമുള്ള യുഎസിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്ന് മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ കൂടിയായ കാര്‍ണി പറഞ്ഞു.

You might also like

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

Top Picks for You
Top Picks for You