newsroom@amcainnews.com

എഡ്മന്റണെ വിറപ്പിച്ച് കാട്ടുതീ; വൈറ്റ്‌കോർട്ടിൽ അതീവ ജാഗ്രത, നൂറുകണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു

എഡ്മന്റൺ: എഡ്മന്റണിന് വടക്കുപടിഞ്ഞാറുള്ള വുഡ്‌ലാൻഡ്‌സ് കൗണ്ടിയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ ആൽബർട്ട വൈൽഡ് ഫയർ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിയന്ത്രണാതീതമായി തീ പടരുന്നതിനാൽ വൈറ്റ്‌കോർട്ട് മേഖലയിലെ നൂറിലധികം താമസക്കാരോട് വീടൊഴിയാൻ അധികൃതർ ഉത്തരവിട്ടു.

എഡ്മന്റണിന് വടക്കുപടിഞ്ഞാറുള്ള വുഡ്‌ലാൻഡ്‌സ് കൗണ്ടിയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ ഹൈവേ 43-ന് തെക്ക്, വെസ്റ്റ് റിഡ്ജ് സബ്ഡിവിഷൻ മുതൽ റേഞ്ച് റോഡ് 111A വരെയുള്ള പ്രദേശങ്ങളെയാണ് ദുരന്തം നേരിട്ട് ബാധിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഏകദേശം 55 ഹെക്ടർ പ്രദേശത്തേക്ക് തീ വ്യാപിച്ചുകഴിഞ്ഞു. നിലവിൽ വൈറ്റ്‌കോർട്ട് നഗരത്തിന് വെറും 3.5 കിലോമീറ്റർ മാത്രം അകലെയാണ് തീ കത്തുന്നത് എന്നത് അധികൃതർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

കടുത്ത ഉഷ്ണവും ശക്തമായ കാറ്റും മൂലം വനപ്രദേശത്തേക്ക് അതിവേഗം വ്യാപിക്കുന്ന തീ അണയ്ക്കാൻ ഹെലികോപ്റ്ററുകളും എയർടാങ്കറുകളും രംഗത്തുണ്ട്. രാത്രികാല നിരീക്ഷണത്തിനായി നൈറ്റ് വിഷൻ സൗകര്യമുള്ള ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.

ഒഴിഞ്ഞുപോയവർക്കായി വൈറ്റ്‌കോർട്ടിലെ അലൻ ആൻഡ് ജീൻ മില്ലർ സെന്ററിൽ താൽക്കാലിക അഭയകേന്ദ്രം ഒരുക്കിയിട്ടുണ്ട്. വൈറ്റ്‌കോർട്ട് നഗരത്തിലേക്ക് നിലവിൽ ഒഴിപ്പിക്കൽ ഉത്തരവില്ലെങ്കിലും, ജനങ്ങൾ ഏത് സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് മേയർ റേ ഹിൽറ്റ്സ് അറിയിച്ചു. ബാധിക്കപ്പെട്ട പ്രദേശങ്ങളിലുള്ളവർ വളർത്തുമൃഗങ്ങൾ, മരുന്നുകൾ, പ്രധാന രേഖകൾ എന്നിവയുമായി ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്.

You might also like

അഡ്വാൻസ്ഡ് വർക്കേഴ്സ് ബെനിഫിറ്റ് വിതരണം ജൂലൈ 10 മുതൽ

യുഎസ്-ഇറാൻ യുദ്ധം വീണ്ടും ശക്തമാകുന്നു

ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് വടംവലി മത്സര കിക്ക്‌ ഓഫ് നടൻ ജയറാം നിർവ്വഹിച്ചു

കേരളത്തിൽ ഇപ്പോൾ വീശുന്നത് സാധാരണ മഴക്കാറ്റല്ല, പതിവിലേതിനേക്കാൾ ഇരട്ടി വേഗം; കാരണങ്ങൾ പലതാണ്

ജലനിരപ്പ് ഉയരുന്നു: മാനിറ്റോബയിലെ മിന്നെഡോസയിൽ അടിയന്തരാവസ്ഥ

കടലാഴങ്ങളിൽ പുതിയൊരു അതിഥി: ‘ഇന്ത്യൻ ഡോറി’

Top Picks for You
Top Picks for You