newsroom@amcainnews.com

കാട്ടുതീ പുക : കാനഡയ്‌ക്കെതിരെ പരാതിയുമായി യുഎസ് സംസ്ഥാനങ്ങൾ

കാനഡയിൽ വ്യാപകമായുണ്ടായ കാട്ടുതീയിൽ നിന്നുള്ള പുക പടർന്നതോടെ പരാതിയുമായി വിസ്കോൺസെൻ, മിനസോട, നോർത്ത് ഡെക്കോഡ എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങൾ. യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസിക്കും ഇന്റർനാഷണൽ ജോയിന്റ് കമ്മീഷനും പരാതി നൽകിയതായി വിസ്കോൺസെൻ പ്രതിനിധി കാൽവിൻ കാലഹൻ അറിയിച്ചു.

കാട്ടുതീ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാനഡ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കാൽവിൻ കാലഹൻ പറഞ്ഞു. കനേഡിയൻ ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ ശക്തമായ വന പരിപാലന നയങ്ങളും ഉത്തരവാദിത്തവും ആവശ്യപ്പെട്ട് മിഷിഗൺ പ്രതിനിധി ജാക്ക് ബെർഗ്മാൻ തിങ്കളാഴ്ച കനേഡിയൻ സെനറ്റർ മൈക്കൽ മക്ഡോണൾഡിന് കത്ത് അയച്ചിരുന്നു. അതേസമയം മിഷിഗൺ പ്രതിനിധി ജോൺ ജെയിംസും ഇതുസംബന്ധിച്ച് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി മാർക്ക് കാർണിക്ക് കത്തയച്ചിരുന്നു.

You might also like

പ്രൊഫ. എം.കെ സാനു അന്തരിച്ചു

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്‌ത്‌ എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

Top Picks for You
Top Picks for You