newsroom@amcainnews.com

കനേഡിയിലെ കാട്ടുതീ പുക: അമേരിക്കന്‍ ഐക്യനാടുകളില്‍ വായു മലിനീകരണം രൂക്ഷം

മിനിയാപൊളിസ് : കാനഡയില്‍ വ്യാപകമായുണ്ടായ കാട്ടുതീയില്‍ നിന്നുള്ള പുക അമേരിക്കന്‍ ഐക്യനാടുകളില്‍ അതിരൂക്ഷമായ വായു മലിനീകരണത്തിന് കാരണമായതായി റിപ്പോര്‍ട്ട്. മിനസോട, വിസ്‌കോണ്‍സെന്‍, മിഷിഗന്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ചൊവ്വാഴ്ച വായുഗുണ നിലവാരം ‘വളരെ അനാരോഗ്യകരമായ’ അവസ്ഥയിലേക്ക് താഴ്ന്നു.

കാട്ടുതീ കാരണം കാനഡയിലെ മൂന്ന് പ്രവിശ്യകളില്‍ നിന്നായി ഇരുപതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പുക യൂറോപ്പ് വരെ വ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മിനസോടയിലെ മിനിയാപൊളിസ്-സെന്റ് പോള്‍ മേഖലയില്‍ ചൊവ്വാഴ്ച രാവിലെ മഴയുണ്ടായിട്ടും പുകയുടെ രൂക്ഷഗന്ധം നിലനിന്നു. സ്റ്റേറ്റിന്റെ മിക്ക ഭാഗങ്ങളിലും ബുധനാഴ്ച വരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായി മിനസോട പൊല്യൂഷന്‍ കണ്‍ട്രോള്‍ ഏജന്‍സി അറിയിച്ചു. മിഡ്വെസ്റ്റില്‍ ഏറ്റവും മോശം അവസ്ഥ മിനസോടയിലെ ട്വിന്‍ സിറ്റീസ് മേഖലയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ പുക ശമിക്കുമെന്നും വായുഗുണനിലവാരം മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായി ഏജന്‍സി അറിയിച്ചു.

സംസ്ഥാനത്തിന്റെ സൗത്ത്-വെസ്റ്റ് മുതല്‍ നോര്‍ത്ത്-ഈസ്റ്റ് വരെയുള്ള ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ വരെ വായു ഗുണനിലവാരം ‘അനാരോഗ്യകരമായ’ വിഭാഗത്തില്‍ പെടാന്‍ സാധ്യതയുണ്ടെന്ന് അയോവയിലെ പ്രകൃതി വിഭവ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹൃദയം, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും മറ്റുള്ളവരും കഠിനമായ ജോലികളും വ്യായാമങ്ങളും ഒഴിവാക്കാനും പുറത്ത് കഠിനാധ്വാനം ചെയ്യുമ്പോള്‍ കൂടുതല്‍ ഇടവേളകള്‍ എടുക്കാനും ഏജന്‍സി ശുപാര്‍ശ ചെയ്തു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎസിലേക്ക് ഇടയ്ക്കിടെ പുക എത്തുന്നുണ്ട്. ചൊവ്വാഴ്ച ഈസ്റ്റ് മിഷിഗന്‍ വരെയും, വെസ്റ്റ് ഡക്കോട്ടകള്‍, നെബ്രാസ്‌ക എന്നിവിടങ്ങളിലേക്കും, സൗത്ത്-ഈസ്റ്റ് ജോര്‍ജിയ വരെയുംപുകവ്യാപിച്ചു.

You might also like

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

Top Picks for You
Top Picks for You