newsroom@amcainnews.com

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ബലമായി കൈവിലങ്ങണിയിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയിലെ വിമാനത്താവളത്തില്‍ പൊലീസുകാര്‍ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനം. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം കനക്കുകയാണ്. വിമാനത്തില്‍ കയറേണ്ടിയിരുന്ന വിദ്യാര്‍ത്ഥിയെ നിലത്ത് തള്ളിയിട്ട് വിലങ്ങ് വയ്ക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം ലോക ശ്രദ്ധ നേടി കഴിഞ്ഞു.

വിദേശത്ത് ഇന്ത്യക്കാരോട് കാണിക്കുന്ന പെരുമാറ്റത്തില്‍ വ്യാപകമായ രോഷവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. പലരും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഇടപെടല്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൈ വിലങ്ങ് വയ്ക്കുന്ന രീതി തെറ്റാണ്. പക്ഷെ വ്യക്തമായ രേഖകളുമായിട്ടാണോ വിദ്യാര്‍ത്ഥി എത്തിയതെന്ന് പരിശോധിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

കാഴ്ച വേദനാജനകവും അപമാനകരവുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാരുടെ സുരക്ഷയും അന്തസും ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സാമൂഹ്യപ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഭവം വിവാദമായതോടെ ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ പ്രതികരണവുമായി രംഗത്തെത്തി. പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിനായി കോണ്‍സുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.

ഞായറാഴ്ചയാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ദൃശ്യങ്ങള്‍ സംരംഭകന്‍ കുനാല്‍ ജെയിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നടപടിയെ ‘മനുഷ്യത്വരഹിതം’ എന്നും ‘മനുഷ്യ ദുരന്തം’ എന്നുമാണ് ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവെച്ചുകൊണ്ട് ജെയിന്‍ വിശേഷിപ്പിച്ചത്. ‘ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൈയില്‍ വിലങ്ങണിയിച്ച് ബലമായി നിലത്ത് കിടത്തിയെന്നും ഒരു മൃഗത്തോട് എന്നപോലെയാണ് പെരുമാറിയതെന്നുമാണ് കുനാല്‍ ജെയിന്‍ വിഡിയോയ്‌ക്കൊപ്പം കുറിച്ചത്. പോര്‍ട്ട് അതോറിറ്റി പൊലീസാണ് ഇന്ത്യക്കാരനോട് മോശമായി പെരുമാറിയത്. വിദ്യാര്‍ഥി ഒരു തെറ്റും ചെയ്യാതെയാണ് പൊലീസ് ഈ അതിക്രമം കാണിച്ചതെന്ന് കുനാല്‍ ജെയിന്‍ ആരോപിക്കുന്നു. താന്‍ ഈ സംഭവത്തിന് ദൃക്‌സാക്ഷിയാണെന്നും ഇന്ത്യന്‍ വിദ്യാര്‍ഥി കരയുന്നത് കണ്ട് നിസ്സഹായനായി നില്‍ക്കേണ്ടി വന്നെന്നുംഅദ്ദേഹംപറഞ്ഞു.

You might also like

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

Top Picks for You
Top Picks for You