അമേരിക്കയില്‍ നിന്നും വന്‍കൂവര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ വെസ്റ്റ്ജെറ്റ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് വിമാനം ഗേറ്റിലെത്തിയപ്പോഴാണ് തീപിടുത്തമുണ്ടായതെന്നും അന്വേഷണം ആരംഭിച്ചതായും കാനഡ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു.
ഫ്‌ലോറിഡയിലെ ടാമ്പയില്‍ നിന്നും എത്തിയ വിമാനം ഷട്ട്ഡൗണ്‍ ചെയ്തതിന് ശേഷം ചെറിയ ടെയില്‍പൈപ്പില്‍ തീപിടിക്കുകയായിരുന്നുവെന്ന് വെസ്റ്റ്ജെറ്റ് വക്താവ് അറിയിച്ചു. സംഭവസമയത്ത് ഏകദേശം 50 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഇവരെ ഇവാക്വേഷന്‍ സ്ലൈഡുകള്‍ ഉപയോഗിച്ച് സുരക്ഷിതമായി പുറത്തെത്തിച്ചു. അതേസമയം സംഭവം മറ്റ് വിമാനങ്ങളുടെ സര്‍വീസിനെയോ വിമാനത്താവള പ്രവര്‍ത്തനങ്ങളെയോ ബാധിച്ചിട്ടില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.