newsroom@amcainnews.com

വെസ്റ്റ് ബാങ്ക് യാത്രാ വിലക്ക്: ഇസ്രയേലിനെതിരെ ഉപരോധം ശക്തമാക്കണം; കനേഡിയൻ സംഘടനകൾ

കനേഡിയൻ പാർലമെ​ന്റ് അം​ഗങ്ങൾക്ക് വെസ്റ്റ് ബാങ്കിലേക്ക് പ്രവേശനം നിഷേധിച്ച നടപടിയിൽ, ഇസ്രയേലിനെതിരെ ഉപരോധം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ സംഘടനകൾ രംഗത്ത്. ജസ്റ്റിസ് ഫോർ ഓൾ കാനഡ, നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ് തുടങ്ങിയ സംഘടനകളാണ് കടുത്ത നടപടി നിർദ്ദേശിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ അനധികൃത കുടിയേറ്റ പ്രവർത്തനങ്ങൾക്കെതിരെ കാനഡ ശക്തമായ നടപടി സ്വീകരിക്കണമെന്നും വെസ്റ്റ് ബാങ്കിലെ ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഡിസംബർ 16-ന് ആറ് എംപിമാരും ഡോക്ടർമാരും അടങ്ങിയ സംഘത്തെ അതിർത്തിയിൽ തടയുകയും, കനേഡിയൻ എംപി ഇഖ്‌റ ഖാലിദിനെ ഇസ്രയേൽ ഉദ്യോഗസ്ഥൻ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്.

ഭീകരവാദ ബന്ധം ആരോപിച്ചാണ് തങ്ങളെ തടഞ്ഞതെന്ന ഇസ്രയേലിന്റെ വാദം കള്ളമാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് ഇത്തരം നീക്കങ്ങളെന്നും പ്രതിനിധി സംഘം വ്യക്തമാക്കി. ഇസ്രയേലിന്റെ നടപടിയിൽ കാനഡ ഉൾപ്പെടെയുള്ള 14 രാജ്യങ്ങൾ ഇതിനകം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇസ്രയേൽ നൽകുന്ന വിശദീകരണങ്ങൾ തൃപ്തികരമല്ലെന്നും വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണവും കർശന നടപടികളും വേണമെന്നും കനേഡിയൻ മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു.

You might also like

ചികിത്സാ പിഴവ് മൂലം രോഗിയുടെ മരണം; ഒന്റാറിയോയിൽ ഡോക്ടർക്ക് ആറ് മാസത്തെ സസ്പെൻഷൻ; ഗുരുതരമായ വീഴ്ചയെന്ന് കണ്ടെത്തൽ

ആഗോള വിമാന ഇന്ധന പ്രതിസന്ധി കാനഡയെയും ബാധിക്കുന്നു; വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യത

കുടിയേറ്റ നയം കടുപ്പിച്ച് അമേരിക്ക; സ്കൂൾ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും നാടുകടത്തി യുഎസ് ഇമിഗ്രേഷൻ വിഭാഗം; നോർത്ത് കരോലിനയിൽ പ്രതിഷേധം ശക്തം, കുടുംബങ്ങൾ ആശങ്കയിൽ

കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണം: പുതിയ സർവേ

യുദ്ധഭീതിക്ക് താത്കാലിക വിരാമം; രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ജനവിധി അട്ടിമറിക്കുന്നു: എം.പിമാരുടെ കൂടുമാറ്റത്തെ തള്ളി പിയേർ പൊളിയേവ്

Top Picks for You
Top Picks for You