newsroom@amcainnews.com

ആ തുക കൊണ്ട് എന്താണ് മോദി ചെയ്തത് എന്ന് ഞങ്ങൾക്ക് അറിയണം, മോദി പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണം; ട്രംപിന്റെ പ്രസ്താവനയിൽ കടുത്ത പ്രതികരണവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിക്ക് യു.എസ് എയ്ഡ് 21 ദശലക്ഷം ഡോളർ നൽകിയെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയിൽ കടുത്ത പ്രതികരണവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. ‘പൊതുതെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് മോദിക്ക് 21 മില്യൺ ഡോളർ കൈമാറിയതെന്ന് അമേരിക്കൻ പ്രസിഡൻറ് ട്രംപ് തന്നെ പറയുന്നു. എങ്കിൽ ആ തുക കൊണ്ട് എന്താണ് മോദി ചെയ്തത് എന്ന് ഞങ്ങൾക്ക് അറിയണം. ഇക്കാര്യം സത്യസന്ധമായി വെളിപ്പെടുത്തണം. അല്ലെങ്കിൽ കോടതിയിൽ പൊതുതാൽപര്യ ഹരജി നേരിടാൻ തയാറെടുക്കുക. മോദി പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണം’ -എന്നാണ് സ്വാമി ട്വിറ്ററിൽ കുറിച്ചത്.

ട്രംപിന്റെ പ്രസ്താവന നിഷേധിച്ച് മോദി പ്രസ്താവനയിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘പ്രസ്താവന നിഷേധിച്ച് മോദി പ്രസ്താവനയിറക്കണം. മാനനഷ്ടത്തിന് ട്രംപിന് നോട്ടീസ് അയക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ താൻ മോദിക്കെതിരെ കോടതിയെ സമീപിക്കും’ -സ്വാമി കൂട്ടിച്ചേർത്തു.

ബൈഡൻ ഭരണകൂടം ‘യു.എസ് എയ്ഡ്’ (യുനൈറ്റഡ് സ്റ്റേറ്റ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റ്) വഴി മോദിക്ക് 21 ദശലക്ഷം ഡോളർ നൽകിയെന്നായിരുന്നു ട്രംപ് വെളിപ്പെടുത്തിയത്. ഇന്ത്യയിൽ ഈ തുക ചെലവിടേണ്ട കാര്യമില്ലായിരുന്നെന്ന് ട്രംപ് പറഞ്ഞു. അതിനിടെ, 18 ദശലക്ഷം ഡോളർ നൽകിയെന്നാണ് ട്രംപ് ഏറ്റവുമൊടുവിൽ പറഞ്ഞത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിനുവേണ്ടി 18 ദശലക്ഷം ഡോളർ നൽകേണ്ട കാര്യമെന്തായിരുന്നെന്ന് ട്രംപ് ചോദിച്ചു.

ഇന്ത്യക്ക് പണം ആവശ്യമില്ലാത്ത സമയത്താണ് യു.എസ് അവർക്ക് പണം നൽകുന്നത്. യു.എസ് ഉൽപന്നങ്ങൾക്ക് ലോകത്തുതന്നെ ഏറ്റവും കൂടുതൽ തീരുവ ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. യു.എസ് ഉൽപന്നങ്ങൾക്ക് 200 ശതമാനം തീരുവ ഈടാക്കുമ്പോഴാണ് അവരെ തെരഞ്ഞെടുപ്പിൽ സഹായിക്കാൻ പണം നൽകുന്നതെന്ന് ട്രംപ് പറഞ്ഞു. ട്രംപ് ഭരണകൂടം പുറത്തുവിട്ട വിവരം ആശങ്കയുണ്ടാക്കുന്നതാണെന്നും സർക്കാർ അക്കാര്യം പരിശോധിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു.

ത​ന്റെ സു​ഹൃ​ത്ത് ട്രം​പി​നെ വി​ളി​ച്ച് അ​മേ​രി​ക്ക 21 ദ​ശ​ല​ക്ഷം ഡോ​ള​ർ ത​നി​ക്ക് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി​യെ കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര വെ​ല്ലു​വി​ളി​ച്ചു. 2001 മു​ത​ൽ 2024 വ​രെ യു.​എ​സ് എ​യ്ഡ് ഇ​ന്ത്യ​യി​ൽ ചെ​ല​വി​ട്ട 290 കോ​ടി ഡോ​ള​റി​​ന്റെ 44 ശ​ത​മാ​ന​വും ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണ്. ഇ​തി​ൽ 650 ദ​ശ​ല​ക്ഷം ഡോ​ള​ർ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷം മോ​ദി സ​ർ​ക്കാ​ർ എ​ന്തി​നു​വേ​ണ്ടി ചെ​ല​വി​ട്ടു​വെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ​വ​ൻ ഖേ​ര ആ​വ​ശ്യ​പ്പെ​ട്ടു. ‘ജ​നാ​ധി​പ​ത്യ പ​ങ്കാ​ളി​ത്ത​ത്തി​നും സി​വി​ൽ സ​മൂ​ഹ​ത്തി​നും’ എ​ന്ന പേ​രി​ൽ 3.65 ല​ക്ഷം യു.​എ​സ് ഡോ​ള​ർ ന​ൽ​കി​യ 2012ലാ​ണ് അ​ണ്ണാ​ഹ​സാ​രെ​യു​ടെ അ​ഴി​മ​തി വി​രു​ദ്ധ പ്ര​സ്ഥാ​നം സ​ജീ​വ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

You might also like

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസും ഫയർ ട്രക്കും കൂട്ടിയിടിച്ചു; നാല് പേർ ഗുരുതരാവസ്ഥയിൽ

ഡീപ് ഫേക്ക് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി; നിയമപരിഷ്കരണവുമായി ആൽബർട്ട സർക്കാർ

ഇറാൻ സംഘർഷം ആഗോള വിപണിയെ ഉലയ്ക്കുന്നു; കാനഡയിൽ ഇന്ധനവിലയും ജീവിതച്ചെലവും ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ആർ.സി.എം.പിയിൽ രൂക്ഷമായ ഉദ്യോഗസ്ഥ ക്ഷാമം; കനേഡിയൻ പോലീസ് സേനയിൽ ഉദ്യോഗസ്ഥർ ജോലിഭാരം കൊണ്ട് വലയുന്നു, റിക്രൂട്ട്‌മെന്റ് വൈകുന്നത് പ്രതിസന്ധിയാകുന്നു

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

Top Picks for You
Top Picks for You