ഒന്റാരിയോയിലെ വസാഗ ബീച്ചിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഏകദേശം 3.8 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി പ്രീമിയർ ഡഗ് ഫോർഡ്. ടൂറിസം മേഖല ഉൾപ്പെടെ ഒന്റാരിയോയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 23,250 കോടി ഡോളറിന്റെ ബജറ്റ് ധനമന്ത്രി പീറ്റർ ബെത്ലെൻഫാൽവി അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രീമിയറുടെ സന്ദർശനം.
ലോകത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജല ബീച്ചും സമ്പന്നമായ ചരിത്രവുമുള്ള വാസഗ ബീച്ച് ലോക വിനോദസഞ്ചാര കേന്ദ്രമാണെന്ന് ഡഗ് ഫോർഡ് പറഞ്ഞു.കൂടാതെ ഒന്റാരിയോയുടെ ചരിത്രത്തിലെ ഈ പ്രധാന ബീച്ചിനെ വീണ്ടും ജീവസുറ്റതാക്കാനും, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപം സഹായിക്കുമെന്ന് ഡഗ് ഫോർഡ് പറഞ്ഞു.







