newsroom@amcainnews.com

ബെന്യാമിൻ നെതന്യാഹുവിനെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്‌ടൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു ട്രംപിന്റെ ക്ഷണം. ഹമാസിന്റെ സൈനിക ശേഷി തകർക്കേണ്ടതിന്റെയും ഗാസയെ നിരായുധീകരിക്കേണ്ടതിന്റെയും പ്രാധാന്യം ഇരുനേതാക്കളും ചൂണ്ടികാട്ടി. പ്രാദേശിക സമാധാന കരാറുകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചും ഇരുവരും ചർച്ച ചെയ്‌തു.

സിറിയയിലെ പുതിയ ഭരണകൂടത്തെ അസ്‌ഥിരപ്പെടുത്തുന്ന നടപടികൾ എടുക്കുന്നതിൽ നിന്നു വിട്ടുനിൽക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടു. ദക്ഷിണ സിറിയയിലെ സായുധ സേനയും ഇസ്രയേൽ സൈന്യവുമായി അടുത്തിടെ ന‌ടന്ന സംഘർഷത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ‘ഇസ്രയേൽ സിറിയയുമായി ശക്തവും സത്യസന്ധവുമായ സംവാദം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. സിറിയ അഭിവൃദ്ധിയുള്ള രാഷ്ട്രമായി മാറുന്നതിന് തടസമാകുന്ന ഒന്നും സംഭവിക്കാനും പാടില്ല’ – ട്രംപ് സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.

You might also like

ഔദ്യോഗിക പദവി ദുരുപയോഗം; മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ

എക്സ്പ്രസ് എൻട്രി ഹെൽത്ത് കെയർ ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

നോവ സ്കോട്ടിയയിൽ ‘നോർ ഈസ്റ്റർ’ ആഞ്ഞടിക്കുന്നു; അതിശക്തമായ മഞ്ഞുവീഴ്ചയിൽ ജനജീവിതം സ്തംഭിച്ചു; വിമാന-ഫെറി സർവീസുകൾ റദ്ദാക്കി

യാത്രക്കാർ വലയും; യുഎസ് ഗവൺമെന്റ് ഷട്ട്ഡൗണിനെ തുടർന്ന് നെക്സസ് സെന്ററുകൾ അടച്ചു

കവനൻ്റ് ഹെൽത്തുമായുള്ള കരാറിന് അംഗീകാരം: ആൽബർട്ടയിൽ നഴ്സുമാർക്ക് ശമ്പള വർധന

ഒട്ടാവയുടെ മുഖച്ഛായ മാറും, ബൈവാർഡ് മാർക്കറ്റിന് പുതുജീവൻ; വൻകിട വികസന പദ്ധതികൾക്ക് തുടക്കമാകുന്നു

Top Picks for You
Top Picks for You