newsroom@amcainnews.com

അംബാസഡർ ബ്രിഡ്‌ജ്‌ വഴി കാനഡയിലേക്ക് കടത്താൻ ശ്രമിച്ച 154 കിലോഗ്രാം കൊക്കെയ്ൻ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പിടികൂടി

വിൻസർ: അംബാസഡർ ബ്രിഡ്‌ജ്‌ വഴി കാനഡയിലേക്ക് കടത്താൻ ശ്രമിച്ച 154 കിലോഗ്രാം കൊക്കെയ്ൻ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) പിടികൂടി. ചൊവ്വാഴ്ച ബ്രിഡ്ജിന് സമീപം വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് വൻതോതിൽ കൊക്കെയ്ൻ കണ്ടെത്തിയത്. രണ്ട് ഡഫൽ ബാഗുകളിലും നാല് പെട്ടികളിലുമായി ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

യുഎസ് അതിർത്തി കവാടങ്ങൾ മയക്കുമരുന്നുകൾ കടത്തുന്നതിനുള്ള വഴികളല്ല, രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ യുഎസ് കർശന നടപടി സ്വീകരിക്കുമെന്ന് ബോർഡർ സെക്യൂരിറ്റി ആക്ടിങ് ഡയറക്ടർ ഡേവിഡ് ബെക്കുൽഹൈമർ പറഞ്ഞു. സംഭവത്തിൽ ഐസിഇ ഹോംലാൻഡ് സെക്യൂരിറ്റി അന്വേഷണം ആരംഭിച്ചു.

You might also like

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

ഒൻ്റാരിയോയിൽ പിആർ നേടണോ, ഇതാ പുതിയ വഴി; FCIP പ്രോഗ്രാം ലിസ്റ്റ് ഇതാ

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഉ​ദ്യോ​ഗസ്ഥരുടെ കുറവ്; RCMP പ്രതിസന്ധിയിൽ

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Top Picks for You
Top Picks for You