newsroom@amcainnews.com

യുഎസ്-ചൈന വ്യാപാര യുദ്ധം: കാല്‍ഗറിയിലെ പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ച്ചയില്‍

കാല്‍ഗറി: ചൈനയുമായുള്ള വ്യാപാരയുദ്ധം അമേരിക്ക ശക്തമാക്കുന്നതിനിടെ കാല്‍ഗറിയിലെ പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായതായി വ്യാപാരികള്‍. ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച മിക്ക രാജ്യങ്ങള്‍ക്കുമുള്ള തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. അതേസമയം ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 125 ശതമാനം തീരുവ ട്രംപ് ചുമത്തിയിട്ടുണ്ട്.

‘ഞങ്ങള്‍ ശരിക്കും സമ്മര്‍ദ്ദത്തിലാണ്,’ കാല്‍ഗറി ആക്ഷന്‍ ഹോബിയുടെ സഹ ഉടമയായ ഡൊണെറ്റ് ഹിസ്ലിപ്പ് പറയുന്നു. ചൈനയിലെ അറുപതോളം നിര്‍മ്മാതാക്കളില്‍ നിന്നാണ് ഈ സ്റ്റോര്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നത്, തുടര്‍ന്ന് അവ യുഎസിലേക്ക് കയറ്റി അയക്കുന്നു. ആക്ഷന്‍ ഹോബിയുടെ ഉല്‍പ്പന്നങ്ങള്‍ ഒരു ഡസനിലധികം വ്യത്യസ്ത രാജ്യങ്ങളിലെ നിര്‍മ്മാതാക്കളില്‍ നിന്നാണ് വരുന്നത്. 90 ദിവസത്തിനുശേഷം യുഎസ് താരിഫുകളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ നിലവിലെ പ്രതിസന്ധി രൂക്ഷമാകുമെന്നും ഡൊണെറ്റ് ഹിസ്ലിപ്പ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വില കുറയ്ക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ആക്ഷന്‍ ഹോബിയുടെ മാനേജര്‍ കിയാര ഫോയ്‌സി വ്യക്തമാക്കി.

You might also like

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

Top Picks for You
Top Picks for You