newsroom@amcainnews.com

സ്ഥിര താമസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുകെ

ഇന്ത്യക്കാര്‍ക്കും തിരിച്ചടിയായി സ്ഥിര താമസത്തിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്‍. ഇതോടെ വിദേശികള്‍ക്ക് ഇനി ബ്രിട്ടനില്‍ എത്താന്‍ കടുത്ത നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ഒന്നരവര്‍ഷം മാത്രമേ രാജ്യത്ത് തുടരാന്‍ അനുമതി ലഭിക്കൂ. കൂടാതെ അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) അനുവദിക്കുന്നതിനുള്ള വീസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ മുന്നോട്ടുവയ്ക്കുന്നു. ഇതോടെ കുറെ പേരെങ്കിലും രാജ്യം വിട്ടു പോകുന്നതിനും വിദേശത്തു നിന്നു വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിക്കും എന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നയമാറ്റം അവതരിപ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നയമാറ്റം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാലയളവില്‍ കുടിയേറ്റത്തില്‍ പത്തു മുതല്‍ 20 ശതമാനം വരെ കുറവുണ്ടാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടര്‍ന്നു പോയിന്റ് നിബന്ധനകള്‍ ഉള്‍പ്പെടുത്തി ചില വിഭാഗങ്ങള്‍ക്കു പത്തുവര്‍ഷം എന്ന കാലയളവില്‍ ഇളവു നല്‍കും. ഇവ ഏതൊക്കെ തൊഴില്‍ വിഭാഗങ്ങള്‍ക്ക് എന്നതു നടപ്പാക്കുന്ന സമയത്തു മാത്രമായിരിക്കും തീരുമാനിക്കുക. വിദ്യാര്‍ത്ഥി വീസകളിലെത്തി സ്ഥിരതാമസത്തിലേക്കു മാറുന്നവരുടെ എണ്ണത്തിലെ വര്‍ധന ചൂണ്ടിക്കാട്ടി സ്റ്റുഡന്റ് ഫീ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗനിര്‍ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്. പഠന ശേഷം രണ്ടു വര്‍ഷം തുടരാന്‍ അനുവദിച്ചിരുന്നത് ഇനി 18 മാസമാക്കി കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശവും ഇതില്‍ ഉള്‍പ്പെടും.

കാത്തിരിപ്പ് കാലയളവ് നീട്ടുന്ന നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, എല്ലാ വര്‍ഷവും നിരവധി പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും യുകെയിലേക്ക് എത്തുന്നതിനാല്‍ ഇന്ത്യക്കാരെ ഇത് ബാധിക്കപ്പെടാന്‍ സാധ്യതയുണ്ട്. യുകെയിലേക്കുള്ള വാര്‍ഷിക കുടിയേറ്റത്തില്‍ മൊത്തത്തില്‍ 10% കുറവുണ്ടായിട്ടും, 2023-ല്‍, യുകെയിലേക്കുള്ള ഏറ്റവും വലിയ കുടിയേറ്റക്കാരായിരുന്നു ഇന്ത്യക്കാര്‍. ഏകദേശം 250,000 പേര്‍ പ്രധാനമായും ജോലിക്കും വിദ്യാഭ്യാസത്തിനുമായി എത്തിയതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു.

You might also like

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയർ: ശ്രീഹരിക്ക് വിട

Top Picks for You
Top Picks for You