newsroom@amcainnews.com

ട്രംപിൻ്റെ കുടിയേറ്റ നയങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയെ ബാധിക്കുന്നു; 1.2 ദശലക്ഷം കുടിയേറ്റക്കാർ തൊഴിൽ മേഖല വിട്ടുപോകുന്നുവെന്ന് കണക്കുകൾ

മേരിക്കയിൽ നിന്ന് 1.2 ദശലക്ഷം കുടിയേറ്റക്കാർ തൊഴിൽ മേഖല വിട്ടുപോകുന്നുവെന്ന് കണക്കുകൾ. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ നയങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയെ ബാധിക്കുന്നതായും വിദഗ്ദ്ധർ പറയുന്നു. സെൻസസ് ബ്യൂറോ ഡാറ്റ പ്രകാരം, ജനുവരി മുതൽ ജൂലൈ അവസാനം വരെ 1.2 ദശലക്ഷത്തിലധികം കുടിയേറ്റക്കാർ അവരുടെ തൊഴിൽ മേഖലയിൽ നിന്ന് അപ്രത്യക്ഷരായിട്ടുണ്ട്. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരും നിയമപരമായ താമസക്കാരും ഇതിൽ ഉൾപ്പെടുന്നുണ്ട്.

യുഎസ് തൊഴിൽ മേഖലയുടെ ഏകദേശം 20 ശതമാനം കുടിയേറ്റക്കാരാണ്. കൃഷി, മത്സ്യബന്ധനം, വനം എന്നീ മേഖലകളിലെ തൊഴിലാളികളിൽ 45 ശതമാനം പേരും കുടിയേറ്റക്കാരാണെന്ന് പ്യൂ റിസർച്ച് സെൻ്ററിലെ മുതിർന്ന ഗവേഷക സ്റ്റെഫാനി ക്രാമർ പറയുന്നു. നിർമ്മാണ തൊഴിലാളികളിൽ ഏകദേശം 30 ശതമാവും സേവന തൊഴിലാളികളിൽ 24 ശതമാനവും കുടിയേറ്റക്കാരാണെന്ന് അവർ കൂട്ടിച്ചേർത്തു. 2023 ൽ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നവരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കായ 14 ദശലക്ഷത്തിലെത്തിയിരുന്നു. അതിനു ശേഷം, മൊത്തത്തിലുള്ള കുടിയേറ്റ ജനസംഖ്യയിൽ ആദ്യമായി ഇടിവ് സംഭവിക്കുന്നതിനിടെയാണ് കുടിയേറ്റ തൊഴിലാളികളുടെ നഷ്ടം കൂടി സംഭവിക്കുന്നത്.

You might also like

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

Top Picks for You
Top Picks for You