newsroom@amcainnews.com

പുടിന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും: ട്രംപ്

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സമ്മതിച്ചില്ലെങ്കില്‍ റഷ്യ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച അലാസ്‌കയില്‍ നടക്കാനിരിക്കുന്ന ട്രംപ്-പുടിന്‍ ഉച്ചകോടി നടക്കാനിരിക്കെയാണ് റഷ്യക്ക് അന്ത്യശാസനയുമായി ട്രംപ് രംഗത്ത് വന്നത്.

വെടിനിര്‍ത്തലിന് റഷ്യ തയ്യാറായില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമെന്ന് സെലന്‍സ്‌കിയും പറഞ്ഞു. ട്രംപുമായി നടന്ന വെര്‍ച്വല്‍ യോഗത്തിലാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യ അലാസ്‌കയില്‍ വെടിനിര്‍ത്തലിന് വഴങ്ങിയില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമന്ന് സെലന്‍സ്‌കി പറഞ്ഞു. ഉപരോധങ്ങളുടെ സ്വാധീനത്തെക്കുറിച്ച് പുടിന്‍ വെറുതെ പറയുകയാണെന്നാണ് കരുതുന്നത്. ഉപരോധം റഷ്യയുടെ വിവിധമേഖലകളെ ബാധിക്കുന്നുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. ആദ്യം വെടിനിര്‍ത്തല്‍ പിന്നീട് സമാധാന കരാര്‍ എന്നായിരുന്നു സെലന്‍സ്‌കി ചര്‍ച്ചയിലുന്നയിച്ചത്. വെടിനിര്‍ത്തലിന് ട്രംപ് പിന്തുണ നല്‍കിയെന്ന് യോഗത്തിന് ശേഷം സെലന്‍സ്‌കിയും വ്യക്തമാക്കിയിരുന്നു.

You might also like

പി.ഇ.ഐ ‘ബർഗർ ലവ്’; ദ്വീപ് സമ്പദ്‌വ്യവസ്ഥയിൽ വൻ മുന്നേറ്റമുണ്ടാക്കി ജനപ്രിയ മത്സരം

എയർഡ്രിയിലും കോക്രെയിനിലും മോഷണം; കറുത്ത ടൊയോട്ട കാറിൽ എത്തിയവരെ തിരഞ്ഞ് പോലീസ്; സഹായം തേടി ആർസിഎംപി

പിയേഴ്സൺ വിമാനത്താവളത്തിലെ സ്വർണ്ണക്കവർച്ച; അർസലാൻ ചൗധരിക്ക് നാല് വർഷം തടവ് ശിക്ഷ

14,000 പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്ത് കാനഡ: മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 6.7%

കാനഡയിലെ റൺവേകളിൽ സുരക്ഷാ ഭീഷണി; ജാഗ്രത വേണമെന്ന് റിപ്പോർട്ട്

ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്; തകർന്നു വീണ വിമാനത്തിലെ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി

Top Picks for You
Top Picks for You