newsroom@amcainnews.com

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കുള്ള താരിഫ് 25 ശതമാനമായിരിക്കുമെന്ന് ട്രംപ്; വിശദ വിവരങ്ങൾ ഏപ്രിൽ രണ്ടിന് പുറത്ത് വന്നേക്കും

വാഷിങ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കുള്ള താരിഫ് 25 ശതമാനമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഏപ്രിൽ 2 ന് പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരവും തീരുവകളുമായി ബന്ധപ്പെട്ട് മന്ത്രിസഭാംഗങ്ങൾ സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും ഇത്.

അമേരിക്കയിൽ നിന്നുള്ള വാഹന കയറ്റുമതിയോട് അന്യായമായ സമീപനമാണ് വിദേശ രാജ്യങ്ങളുടേതെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് മേൽ യൂറോപ്യൻ യൂണിയൻ 10 ശതമാനം തീരുവയാണ് ഈടാക്കുന്നത്. വിദേശത്ത് നിന്നുള്ള പാസഞ്ചർ കാറുകൾക്ക് മേൽ അമേരിക്ക ഈടാക്കുന്ന താരിഫ് നിരക്കായ 2.5 ശതമാനത്തിൻ്റെ നാലിരട്ടിയാണിത്. എന്നാൽ ഇറക്കുമതി ചെയ്യുന്ന പിക്കപ്പ് ട്രക്കുകൾക്ക് 25 ശതമാനം തീരുവയാണ് യു എസ് ഈടാക്കുന്നത്.

ഇറക്കുമതി ചെയ്യുന്ന ഫാർമസ്യൂട്ടിക്കൽസ്, സെമികണ്ടക്ടർ ചിപ്പുകൾ എന്നിവയ്ക്ക് ഏപ്രിൽ മുതൽ 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. പിന്നീട് ഒരു വർഷത്തിനുള്ളിൽ ഇതിൽ നേരിയ വർധനവുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ട്രംപ് അധികാരമേറ്റതിനുശേഷം, നിലവിലുള്ള ലെവികൾക്ക് പുറമേ, ചൈനയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 10 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. മെക്സിക്കോയിൽ നിന്നുള്ള സാധനങ്ങൾക്കും കാനഡയിൽ നിന്നുള്ള ഊർജ്ജേതര ഇറക്കുമതികൾക്കും 25 ശതമാനം തീരുവ പ്രഖ്യാപിക്കുകയും പിന്നീട് ഒരു മാസത്തേക്ക് വൈകിപ്പിക്കുകയും ചെയ്തിരുന്നു.

You might also like

എൻഡിപി നേതൃമത്സരം: അവസാന ഘട്ട സംവാദം ഇന്ന്

ബി സിയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി ഓൺലൈൻ വഴി

പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ച്ചു; 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം

നയതന്ത്ര യുദ്ധം രൂക്ഷമാകുന്നു: യുഎസ് അംബാസഡർക്ക് വിലക്കേർപ്പെടുത്തി ഫ്രാൻസ്

രക്തരൂക്ഷിതമായ പോരാട്ടങ്ങളുടെ നായകൻ, ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ സ്ഥാപകൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ്; കൊല്ലപ്പെട്ട ‘എൽ മെൻചോ’ ആരായിരുന്നു?

ജിടിഎയിൽ പുതിയ വീടുകളുടെ വിൽപ്പനയിൽ ഇടിവ്; ജനുവരിയിൽ വിറ്റത് 269 യൂണിറ്റുകൾ മാത്രം

Top Picks for You
Top Picks for You