newsroom@amcainnews.com

യു.​എ​സ് ‘എ​യ്ഡി’​ന്റെ 21 ദ​ശ​ല​ക്ഷം ഡോ​ള​ർ തന്റെ സൂഹൃത്തായ ന​​രേ​ന്ദ്ര മോ​ദി​ക്കാ​ണ് ന​ൽ​കി​യ​തെ​ന്ന് ട്രം​പ്; ബി​ജെ​പി​യും കേ​ന്ദ്ര സ​ർ​ക്കാ​രും പ്ര​തി​രോ​ധ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ വോ​ട്ട​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​യ​ർ​ത്താ​ൻ യു.​എ​സ് ‘എ​യ്ഡി’​ന്റെ 21 ദ​ശ​ല​ക്ഷം ഡോ​ള​ർ (182 കോ​ടി രൂ​പ) പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി​ക്കാ​ണ് ന​ൽ​കി​യ​തെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇതോ​ടെ രാ​ഹു​ൽ ഗാ​ന്ധി​ക്കും കോ​ൺ​ഗ്ര​സി​നു​മെ​തി​രെ ആ​ക്ര​മ​ണ​മു​ന തി​രി​ച്ചു​വെ​ച്ച ബി.​ജെ.​പി​യും കേ​ന്ദ്ര സ​ർ​ക്കാ​റും പ്ര​തി​രോ​ധ​ത്തി​ലാ​യി. വി​വാ​ദം ക​ത്തി​ച്ചു​നി​ർ​ത്തി​യ ബി.​ജെ.​പി ​ട്രം​പി​ന്റെ പു​തി​യ പ്ര​സ്താ​വ​ന​യോ​ടെ മൗ​നം പാ​ലി​ച്ചു. എന്നാൽ, ബി.​ജെ.​പി​ക്കെ​തി​രെ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ കോ​ൺ​ഗ്ര​സ് സു​ഹൃ​ത്തി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

’21 ദ​ശ​ല​ക്ഷം ഡോ​ള​ർ എ​ന്റെ സു​ഹൃ​ത്തും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ന​രേ​ന്ദ്ര മോ​ദി​ക്കാ​ണ് ന​ൽ​കി​യ​ത്. 21 ​ദ​ശ​ലക്ഷം വോ​ട്ടി​ങ് കൂ​ട്ടാ​നാ​ണ് ന​ൽ​കി​യ​ത് ​- ഡോ​ണ​ൾ​ഡ് ട്രം​പ്’ 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടി​ങ് ശ​ത​മാ​നം ഉ​യ​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക്ക് അ​മേ​രി​ക്ക​ൻ ഫ​ണ്ടി​ങ് ഏ​ജ​ൻ​സി​യാ​യ ‘യു.​എ​സ് എ​യ്ഡ്’ 21 മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കി​യെ​ന്ന് തു​ട​ർ​ച്ച​യാ​യി ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. മൂ​ന്നാം​ത​വ​ണ അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് പ​ണം ന​ൽ​കി​യ​ത് മോ​ദി​ക്കാ​ണെ​ന്ന് പ​റ​ഞ്ഞ​ത്.

അ​മേ​രി​ക്ക 21 ദ​ശ​ല​ക്ഷം ഡോ​ള​ർ ത​നി​ക്ക് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി​യെ കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര വെ​ല്ലു​വി​ളി​ച്ചു. 2001 മു​ത​ൽ 2024 വ​രെ യു.​എ​സ് എ​യ്ഡ് ഇ​ന്ത്യ​യി​ൽ ചെ​ല​വി​ട്ട 290 കോ​ടി ഡോ​ള​റി​​ന്റെ 44 ശ​ത​മാ​ന​വും ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണ്. ഇ​തി​ൽ 650 ദ​ശ​ല​ക്ഷം ഡോ​ള​ർ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷം മോ​ദി സ​ർ​ക്കാ​ർ എ​ന്തി​നു​വേ​ണ്ടി ചെ​ല​വി​ട്ടു​വെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ​വ​ൻ ഖേ​ര ആ​വ​ശ്യ​പ്പെ​ട്ടു. ‘ജ​നാ​ധി​പ​ത്യ പ​ങ്കാ​ളി​ത്ത​ത്തി​നും സി​വി​ൽ സ​മൂ​ഹ​ത്തി​നും’ എ​ന്ന പേ​രി​ൽ 3.65 ല​ക്ഷം യു.​എ​സ് ഡോ​ള​ർ ന​ൽ​കി​യ 2012ലാ​ണ് അ​ണ്ണാ​ഹ​സാ​രെ​യു​ടെ അ​ഴി​മ​തി വി​രു​ദ്ധ പ്ര​സ്ഥാ​നം സ​ജീ​വ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

You might also like

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

കാൽഗറിയിലെ നദീതീരത്തുള്ള സർക്കാർ ഭൂമി വിൽപ്പനയ്ക്ക്; ആൽബർട്ട സർക്കാരിന്റെ നിർണ്ണായക നീക്കം

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

Top Picks for You
Top Picks for You