newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയൻ തീരത്ത് കണ്ടെത്തിയ സീ ഒട്ടേർസുകളുടെ ശരീരത്തിൽ വിഷാംശമുള്ള രാസവസ്തുക്കൾ; കടൽ ആവാസവ്യവസ്ഥയുടെ നിലനില്പിനെക്കുറിച്ച് ആശങ്ക

ബ്രിട്ടീഷ് കൊളംബിയൻ തീരത്ത് കണ്ടെത്തിയ സീ ഒട്ടേർസുകളുടെ ശരീരത്തിൽ ഗവേഷകർ വിഷാംശമുള്ള രാസവസ്തുക്കൾ കണ്ടെത്തി. നശിച്ചുപോകാത്ത ഈ രാസവസ്തുക്കളുടെ സാന്നിധ്യം, മേഖലയിലെ കടൽ ആവാസവ്യവസ്ഥയുടെ നിലനില്പിനെക്കുറിച്ച് വലിയ ആശങ്കയുണർത്തുകയാണ്. ഭക്ഷണ പായ്ക്കറ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ,പാത്രങ്ങൾ എന്നിവയിൽ കാണപ്പെടുന്നവയാണ് ഈ രാസവസ്തുക്കൾ.

കപ്പൽ ചാലുകൾക്കും നഗരങ്ങൾക്കും സമീപം കാണുന്ന സീ ഒട്ടേർസുകളിൽ വിദൂര പ്രദേശങ്ങളിലുള്ളവയേക്കാൾ മൂന്നിരട്ടിയിലധികം വിഷാംശം ഉണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ (UBC) പഠനം പറയുന്നു. മാലിന്യങ്ങളുടെ പ്രധാന ഉറവിടം കരയിൽ നിന്നുള്ള മലിനീകരണം ആകാനുള്ള സാധ്യതയിലേക്കാണ് ഈ കണ്ടെത്തൽ വിരൽ ചൂണ്ടുന്നത്. ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ രാസവസ്തുക്കളുടെ സാന്നിധ്യം, സീ ഒർട്ടേസുകളെ മാത്രമല്ല, തീരദേശത്തെ മൊത്തത്തിലുള്ള പാരിസ്ഥിതിക സുരക്ഷയെയും ബാധിക്കാൻ സാധ്യതയുണ്ട്.

You might also like

മോൺട്രിയലിൽ ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ ആക്രമണം: തിയേറ്റർ സ്ക്രീൻ തകർത്തു

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

ഒൻ്റാരിയോയിൽ പിആർ നേടണോ, ഇതാ പുതിയ വഴി; FCIP പ്രോഗ്രാം ലിസ്റ്റ് ഇതാ

ഇറാൻ പവർ പ്ലാൻ്റുകൾ തൊട്ടാൽ ഗൾഫ് രാജ്യങ്ങളുടെ കുടിവെള്ളം മുട്ടിക്കും: ട്രംപിന്റെ ഭീഷണിക്ക് മറുപടി

Top Picks for You
Top Picks for You