newsroom@amcainnews.com

ഇങ്ങോട്ട് ഉള്ളപോലെ അങ്ങോട്ടും, കൂടുതലുമില്ല കുറവുമില്ല; അമേരിക്കൻ ഉത്പ്പന്നങ്ങൾക്ക് ചുമത്തുന്ന അതേ നികുതി തന്നെ ആ രാജ്യങ്ങളിൽനിന്ന് ഈടാക്കും; നയം പുറത്തിറക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

യുഎസ് ഉത്പ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്ന കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുളള പരസ്പര താരിഫ് വ്യാപാര നയം പുറത്തിറക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉത്പ്പന്നങ്ങൾക്ക് ചുമത്തുന്ന അതേ നികുതി തന്നെയായിരിക്കും ആ രാജ്യങ്ങളിൽ നിന്നും ഈടാക്കുകയെന്ന് ട്രംപ് അറിയിച്ചു.

‘വ്യാപാരത്തിൽ, ന്യായയുക്തതയ്ക്കായി, ഞാൻ ഒരു പരസ്പര താരിഫ് ഈടാക്കാൻ തീരുമാനിച്ചു, അതായത്, അമേരിക്കയിൽ നിന്ന് ഏത് രാജ്യങ്ങൾ ഈടാക്കിയാലും, ഞങ്ങൾ അവരിൽ നിന്ന് ഈടാക്കും – കൂടുതലോ കുറവോ ഇല്ല!’, ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കൂടാതെ വാറ്റ് സമ്പ്രദായം ഉപയോഗിക്കുന്ന രാജ്യങ്ങളെ താരിഫിന് സമാനമായി പരിഗണിക്കുമെന്നും അമേരിക്കയെ അന്യായമായി ദ്രോഹിക്കുന്നതിനായി മറ്റൊരു രാജ്യം വഴി ചരക്കുകളോ ഉൽപ്പന്നങ്ങളോ അയയ്ക്കുന്നത് അംഗീകരിക്കില്ലെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചു.

യുഎസ് താരിഫ് വളരെ ഉയർന്നതാണെന്ന് ഏതെങ്കിലും രാജ്യത്തിന് തോന്നിയാൽ, അവർക്ക് യുഎസിനെതിരായി ചുമത്തിയിരിക്കുന്ന താരിഫ് കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്തുന്നതിലൂടെ അവരുടെ താരിഫും കുറയ്ക്കാനോ ഇല്ലാതാകാനോ കഴിയുമെന്നും ട്രംപ് ഊന്നിപ്പറഞ്ഞു. യുഎസിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഒരു താരിഫും ബാധകമാക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

You might also like

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

Top Picks for You
Top Picks for You