newsroom@amcainnews.com

‘ഈ മനോഹര തീരം’: സംഗീത സ്മരണകൾക്കും നാടൻ രുചികൾക്കും വേദിയാകാൻ എഡ്മണ്ടൻ

എഡ്മണ്ടൻ : എഡ്മണ്ടൻ സെൻ്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ ‘ഈ മനോഹര തീരം’ കലാസാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ 21 ശനിയാഴ്ച പ്ലസന്റ്‌വ്യൂ കമ്മ്യൂണിറ്റി ലീഗിൽ നടക്കുന്ന കലാസാംസ്‌കാരിക പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു. സംഗീതം, നാടൻ ഭക്ഷണ വിഭവങ്ങൾ, കായിക മത്സരങ്ങൾ, കുടുംബ വിനോദങ്ങൾ തുടങ്ങിയവ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

1970, 80, 90-കളിലെ മലയാള ചലച്ചിത്ര ഗാനങ്ങളുടെ സംഗീത സന്ധ്യ വൈകിട്ട് 4 മണിമുതൽ 8 മണിവരെ അരങ്ങേറും. രാവിലെ 11 മണിമുതൽ രാത്രി 10 വരെ തട്ടുകട ശൈലിയിൽ നാടൻ വിഭവങ്ങൾ ഒരുക്കും. ബീഫ് കോംബോ, തട്ട് ദോശ, പലഹാര കട, നാടൻ സമോവർ ചായ, ഉപ്പിലിട്ടത് തുടങ്ങിയ വിഭവങ്ങൾ പരിപാടിയെ രുചികരമാക്കും. കൂടാതെ ഓട്ടമത്സരം, ചെസ്, കസേരകളി, ബാസ്ക്കറ്റ്ബോൾ, ബാഡ്മിന്റൺ, നാടൻ പന്തുകളി തുടങ്ങി വിവിധ കായിക മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഭാഗ്യശാലികൾക്ക് ആകർഷക സമ്മാനങ്ങൾ നേടാനുള്ള അവസരമായി ലക്കി ഡ്രോ ടിക്കറ്റുകളും ($10) ലഭ്യമാണ്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് (780) 884-7337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മലയാളികളുടെ സൗഹൃദം, സംഗീതം, നാടൻ വിഭവങ്ങൾ, വിനോദം, പാരമ്പര്യ കായികമത്സരങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന ഈ ദിനാഘോഷത്തിൽ എഡ്മണ്ടണിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

You might also like

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

Top Picks for You
Top Picks for You