newsroom@amcainnews.com

ഉറക്ക ഗുളികയായ ഡിഫെന്‍ഹൈഡ്രമിന്‍ വില്‍പനയില്‍ നിയന്ത്രണം വേണം

മണ്‍ട്രിയോള്‍ : ഡിഫെന്‍ഹൈഡ്രമിന്‍ മരുന്നുകളുടെ വില്‍പനയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെബെക്ക് കോറോണര്‍. ഉറക്ക ഗുളികയായ ഡിഫെന്‍ഹൈഡ്രമിന്‍ അമിതമായി കഴിച്ച് 2023 ഡിസംബറില്‍ മണ്‍ട്രിയോളിലെ സെന്റ്-മാത്തിയാസ്-സുര്‍-റിച്ചെലിയുവില്‍ 18 വയസ്സുകാരന്‍ മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് കൊറോണരുടെ ശുപാര്‍ശ. വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇയാളുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ ഡിഫെന്‍ഹൈഡ്രമിന്‍ അടങ്ങിയിരുന്നു.

ഈ സംഭവം ഓവര്‍-ദി-കൗണ്ടര്‍ മരുന്നിന്റെ നിയന്ത്രണമില്ലാത്ത ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതായി കോറോണര്‍ പറയുന്നു. ഡിഫെന്‍ഹൈഡ്രമിന്റെ അമിതമായ ഉപയോഗം കേന്ദ്ര നാഡീവ്യവസ്ഥയെ തളര്‍ത്തുകയും ശ്വാസതടസ്സത്തിനും ഹൃദയമിടിപ്പ് ക്രമരഹിതമാവുന്നതിനും കാരണമാകുകയും ചെയ്യുമെന്നും ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും കോറോണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മരുന്ന് മൂലം മുന്‍പും മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഡിഫെന്‍ഹൈഡ്രമിന്‍ ഗുളികകളുടെ ഓറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫാര്‍മസിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ വരുന്ന ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് കോറോണര്‍ പ്രൊവിന്‍ഷ്യല്‍ ഓഫീസ് ഓഫ് പ്രൊഫഷന്‍സിനോട് ശുപാര്‍ശ ചെയ്തു. ഇതില്‍ മരുന്ന് വാങ്ങുന്നവരുടെ വിവരങ്ങള്‍ വില്പന എന്നിവ രേഖപ്പെടുത്തുകയും, ഫാര്‍മക്കോളജിക്കല്‍ പഠനം നടത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

You might also like

കൈയ്യിൽ ഒരു രൂപ പോലുമില്ല! ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ജീവനക്കാരൻ

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

Top Picks for You
Top Picks for You