newsroom@amcainnews.com

തൊഴിലാളികളെ മറന്ന ഇടത് സർക്കാർ ബ്രൂവറി കമ്പനികൾക്കും വ്യവസായ നിക്ഷേപ സംഗമങ്ങൾക്കും പിന്നാലെ പോകുകയാണെന്ന് നിയമസഭയിൽ വിമർശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: തൊഴിലാളികളെ മറന്ന ഇടത് സർക്കാർ ബ്രൂവറി കമ്പനികൾക്കും വ്യവസായ നിക്ഷേപ സംഗമങ്ങൾക്കും പിന്നാലെ പോകുകയാണെന്ന് നിയമസഭയിൽ വിമർശിച്ച് പ്രതിപക്ഷം. ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ കുടിശ്ശിക നൽകാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. വിവിധ ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ കുടിശ്ശികയിലായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ്.

കൊല്ലത്ത് സമ്മേളനം നടത്തിയ പാർട്ടി കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിന് 28 കോടി ബാധ്യതയുള്ളത് മറന്നുവെന്ന് വിമർശനം. കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡിൽ 500 കോടി കുടിശ്ശിക അടക്കം 33 ബോർഡുകളിൽ 13 എണ്ണത്തിലും കടുത്ത പ്രതിസന്ധിയെന്നും പ്രതിപക്ഷം പറഞ്ഞു.

എന്നാൽ മുഴുവൻ കുടിശ്ശികയും ഉടൻ തീർക്കുമെന്നും പ്രതിപക്ഷത്തിൻേറത് മുതലക്കണ്ണീരാണെന്നും ധനമന്ത്രി മറുപടി നൽകി. അംശാദായത്തിന് പുറമെ സർക്കാർ കൂടുതൽ പണം കൂടി അനുവദിച്ചാണ് പെൻഷൻ നൽകുന്നത്, നേരത്തെ പെൻഷൻ പദ്ധതി കൊണ്ടുവന്നപ്പോൾ യുഡിഎഫ് എതിർത്തുവെന്നതടക്കം പറഞ്ഞായിരുന്നു മറുപടി. മൂന്ന് മാസത്തെ കുടിശ്ശിക ഉടൻ തീർക്കുമെന്നും പെൻഷൻ കുറക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

You might also like

ഔദ്യോഗിക പദവി ദുരുപയോഗം; മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ

കാനഡ വർക്ക് പെർമിറ്റ് നിയമങ്ങളിൽ മാറ്റം; വിദേശ തൊഴിലാളികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

ഇൻഫ്ലുവൻസയും ന്യൂമോണിയയും വെല്ലുവിളിയാകുന്നു; കാനഡയിൽ ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലാകുന്ന കുട്ടികളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവ്

യുക്രെയ്‌നിൽ സ്ഫോടന പരമ്പര; പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്ക്

വക്കീൽ ഫീസ് കുറയും, നീതി വേഗത്തിലാകും; ഇഞ്ചുറി ക്ലെയിമുകൾക്ക് ഇനി ‘AI വക്കീൽ! ആൽബർട്ടയിൽ പെയ്‌ൻവർത്തിന്റെ പുതിയ ചുവടുവെപ്പ്

കാനഡയിൽ എം.എൽ.എമാരിൽ ഏറ്റവും കുറഞ്ഞ ശമ്പളം പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ

Top Picks for You
Top Picks for You