newsroom@amcainnews.com

നായകൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ദോഷകരമായ കള നിയന്ത്രിക്കാത്ത വീട്ടുടമസ്ഥർക്ക് 500 ഡോളർ പിഴ ചുമത്തുമെന്ന് കാൽഗറി സിറ്റി

കാൽഗറി: ദോഷകരമായ കള നിയന്ത്രിക്കാത്ത വീട്ടുടമസ്ഥർക്ക് 500 ഡോളർ പിഴ ചുമത്തുമെന്ന് കാൽഗറി സിറ്റി അറിയിച്ചു. ‘ഫോക്‌സ്‌ടെയിൽ’ എന്ന് വിളിക്കുന്ന ഒരു ഇനം കളയാണ് കാൽഗറിയിൽ മിക്ക പ്രദേശങ്ങളിലും വ്യാപകമാകുന്നത്. ഇവ വളർത്തുമൃഗങ്ങൾക്ക് പ്രത്യേകിച്ച്, നായകൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കുമെന്നും അപകടസാധ്യത വളരെ കൂടുതലാണെന്നും അധികൃതർ പറഞ്ഞു.

വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, കൈകാലുകൾ, വായ, കണ്ണുകൾ, മൂക്ക് എന്നിവയിലെല്ലാം ഫോക്‌സ്‌ടെയിൽ കുടുങ്ങിക്കിടക്കും. ഇത് അവയ്ക്ക് വേദനാജനകവും അപകടകരവുമാക്കുന്നുവെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കാൽഗറി വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച്, നിർമാണ സ്ഥലങ്ങളിലും റോഡരികുകളിലും തഴച്ചു വളരുന്ന തദ്ദേശീയ സസ്യമാണ് ഫോക്‌സ്‌ടെയിൽ ബാർലി. സിറ്റി ബൈലോ പ്രകാരം, ഒരു പ്രോപ്പർട്ടിയിൽ നിന്ന് ഫോക്‌സ്‌ടെയിൽ നീക്കം ചെയ്യേണ്ടത് ആ പ്രോപ്പർട്ടിയുടെ ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ്. ഇടവഴിയിൽ ആണെങ്കിൽപ്പോലും കള നീക്കം ചെയ്യേണ്ടത് വീട്ടുടമസ്ഥരാണ്.

You might also like

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി പദ്ധതിയിൽ ഗുരുതര വീഴ്ച; ലക്ഷക്കണക്കിന് കേസുകളിൽ അന്വേഷണമില്ലെന്ന് ഓഡിറ്റർ ജനറൽ

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

Top Picks for You
Top Picks for You