newsroom@amcainnews.com

അവധിക്കാല യാത്രകൾക്കായി മെക്‌സിക്കോയിലേക്ക് പോകുന്ന കനേഡിയൻ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി കനേഡിയൻ സർക്കാർ

വധിക്കാല യാത്രകൾക്കായി മെക്‌സിക്കോയിലേക്ക് പോകുന്ന കനേഡിയൻ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി കനേഡിയൻ സർക്കാർ. ഉയർന്ന തോതിൽ സംഘടിത കുറ്റകൃത്യങ്ങൾ മെക്‌സിക്കോയിൽ നടക്കുന്നതിനാൽ യാത്രയ്ക്ക് ഒരുങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് സർക്കാർ ട്രാവൽ അപ്‌ഡേറ്റിൽ പറയുന്നു. മെക്‌സിക്കോയിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും കനേഡിയൻ പൗരന്മാർക്ക് സർക്കാർ മുന്നറിയിപ്പ് നൽകുന്നു.

കവർച്ച, അക്രമം, തട്ടിപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് വിനോദ സഞ്ചാരികളെയും മറ്റ് വിദേശികളെയും ലക്ഷ്യമിട്ട് മെക്‌സിക്കോയിൽ നടക്കുന്നത്. യാത്രയ്ക്കിടെ സായുധ സംഘങ്ങൾ എത്തി ഭീഷണിപ്പെടുത്തി കവർച്ചയും അക്രമവും നടത്തുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അധികൃതർ പറയുന്നു. യാത്രാ മുന്നറിയിപ്പ് നൽകിയിരിക്കുന്ന പ്രദേശങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സർക്കാരിന്റെ അഡൈ്വസറി സന്ദർശിക്കാം.

You might also like

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി പദ്ധതിയിൽ ഗുരുതര വീഴ്ച; ലക്ഷക്കണക്കിന് കേസുകളിൽ അന്വേഷണമില്ലെന്ന് ഓഡിറ്റർ ജനറൽ

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

Top Picks for You
Top Picks for You