newsroom@amcainnews.com

യുദ്ധരംഗത്തും എഐ പ്രയോജനപ്പെടുത്തും; കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കി അമേരിക്ക

പ്രതിരോധ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ അമേരിക്ക. ഇതിന്റെ ഭാഗമായി ഓപ്പണ്‍ എഐ, ഗൂഗിള്‍, ആന്ത്രോപിക്ക്, ഇലോണ്‍ മസ്‌കിന്റെ എഎക്സ് എഐ തുടങ്ങിയ കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കിയതായി അമേരിക്കന്‍ പ്രതിരോധ വകുപ്പിലെ ചീഫ് ഡിജിറ്റല്‍ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓഫീസ് അറിയിച്ചു. 20 കോടി ഡോളര്‍ മൂല്യമുള്ളതാണ് കരാറെന്നാണ് വിവരം.

പ്രതിരോധവകുപ്പിന് എഐയുടെ കഴിവുകള്‍ വിപുലീകരിക്കാനും അവ പ്രയോജനപ്പെടുത്താനും, കൂടാതെ ഗുരുതരമായ ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ മനസ്സിലാക്കി കൈകാര്യം ചെയ്യാനും ഈ കരാറിലൂടെ സാധിക്കുമെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി. സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും മത്സരാധിഷ്ഠിതമായ അമേരിക്കന്‍ എഐ വിപണിയുടെ പ്രയോജനം ഉറപ്പാക്കാന്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് വൈറ്റ് ഹൗസിന്റെ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റിന്റെ നിര്‍ദേശമുണ്ട്.

ഓപ്പണ്‍ എഐയ്ക്ക് 20 കോടി ഡോളറിന്റെ കരാര്‍ നല്‍കിയതായി പെന്റഗണ്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. യുദ്ധരംഗത്തും, എന്റര്‍പ്രൈസ് രംഗത്തും ഉപയോഗിക്കാനാവുന്ന എഐ പ്രോട്ടോ ടൈപ്പുകള്‍ ഓപ്പണ്‍ എഐ വികസിപ്പിക്കുമെന്നും വകുപ്പ് അന്ന് അറിയിച്ചിരുന്നു.

You might also like

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

Top Picks for You
Top Picks for You