newsroom@amcainnews.com

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

വാഷിങ്ടൺ: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതുവരെയുള്ളവരിൽ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിനെന്നായിരുന്നു ട്രംപിന്റെ വിശേഷണം. ന്യൂസ്മാക്‌സ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ്, പ്രസ് സെക്രട്ടറിയെ പ്രശംസിച്ചത്. ഡോണാൾഡ് ട്രംപ് സമാധാനത്തിനുള്ള നൊബേൽസമ്മാനം അർഹിക്കുന്നുണ്ടെന്ന് കാരലിൻ ലീവിറ്റ് അവകാശപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അഭിമുഖത്തിൽ പ്രതികരിക്കവെയാണ് ട്രംപ് കാരലിനെക്കുറിച്ച് വാചാലനായത്.

‘‘അവൾ ഒരു താരമായി മാറിയിരിക്കുകയാണ്. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി. അതിന്റെ അനക്കം കാണുമ്പോൾ അവൾ ഒരു മെഷീൻഗൺ പോലെയാണ്. അവൾ ഒരു മികച്ച വ്യക്തിയാണ്. കരോലിനെക്കാൾ മികച്ച ഒരു പ്രസ് സെക്രട്ടറിയെ ഇതുവരെ ആർക്കും ലഭിച്ചിട്ടില്ലെന്നാണു ഞാൻ കരുതുന്നത്. അവൾ അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ്’’– ട്രംപ് പറഞ്ഞു.

കാരലിനെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു തുടക്കമിട്ടിരിക്കുകയാണ്. ട്രംപിന്റെ ഭാഷാ പ്രയോഗങ്ങൾ തികച്ചും അസ്വസ്ഥതയുണ്ടാക്കുന്നതും നാണം കെടുത്തുന്നതുമാണെന്ന് വിമർശനവുമുയർന്നു. ഒട്ടും പ്രഫഷനൽ അല്ലാതെയാണ് ട്രംപ് അഭിമുഖത്തിൽ സംസാരിച്ചതെന്നും ചിലർ പ്രതികരിച്ചു.

You might also like

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

Top Picks for You
Top Picks for You