ഹോങ്കോങ് : അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം കുറിച്ച് തീരുവയില്‍ തീരുമാനം 90 ദിവസത്തേക്ക് പകരച്ചുങ്കം പിന്‍വലിക്കാന്‍ ധാരണയായി. മേയ് 14 മുതല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ 145% തീരുവ എന്നത് 30 ശതമാനത്തിലേക്കു താഴ്ത്തും. ചൈനയും 125% തീരുവ എന്നത് 10 ശതമാനമാക്കി കുറയ്ക്കും. ഇരു രാജ്യങ്ങളും തീരുവയില്‍ 115% വച്ചാണ് കുറയ്ക്കുന്നത്. മേയ് 14 മുതല്‍ 90 ദിവസത്തേക്കാണ് ഈ തീരുവകള്‍ പ്രാബല്യത്തില്‍ ഉണ്ടാകുക.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ഒരാഴ്ചയോളമായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം ഇന്നു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം. ഭാവിയിലെ വ്യാപാര, വാണിജ്യ ബന്ധം എങ്ങനെ ആയിരിക്കണമെന്ന് ഇരുരാജ്യങ്ങളും വീണ്ടും ചര്‍ച്ച ചെയ്യുമെന്നും സംയുക്ത പ്രസ്താവനയില്‍പറയുന്നു.