സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയ സമര്‍പ്പണം ഓഗസ്റ്റ് 29ന്

ഏഴ് കുടുംബങ്ങളുടെ ചെറിയൊരു കൂട്ടായ്മയായി ആരംഭിച്ച് വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഹുതലമുറ സഭയായി വളര്‍ന്ന സീയോന്‍ ചര്‍ച്ച് (Zion Church) പുതിയൊരു ചരിത്രനാഴികക്കല്ലിലേക്ക്. സഭയുടെ 25-ാം വാര്‍ഷികമായ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പുതിയ ആരാധനാലയത്തിന്‍റെ സമര്‍പ്പണം ഓഗസ്റ്റ് 29ന് നടക്കും. ദൈവകൃപയില്‍ ആരംഭിച്ച ചെറിയ കൂട്ടായ്മ 2000 നവംബര്‍ 12നാണ് ഔദ്യോഗികമായി സഭയായി സ്ഥാപിതമായത്. Assemblies of God, North Dallas Section-ന്‍റെ അഫിലിയേറ്റഡ് സഭയായാണ് സീയോന്‍ ചര്‍ച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. പാസ്റ്റര്‍ ലിജു പണിക്കര്‍ […]
