സെലൻസ്‌കിയുടെ ഉപദേഷ്ടാവ്: പദവിയൊഴിഞ്ഞ് ക്രിസ്റ്റിയ ഫ്രീലാൻഡ്

എംപി സ്ഥാനം ജനുവരി 9 ന് ഔദ്യോഗികമായി രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് മുൻ കനേഡിയൻ ഉപപ്രധാനമന്ത്രിയും പ്രമുഖ ലിബറൽ നേതാവുമായ ക്രിസ്റ്റിയ ഫ്രീലാൻഡ്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായതിന് പിന്നാലെയാണ് രാജി. ഒരു വിദേശ രാജ്യത്തിന്റെ ഉപദേശക പദവി സ്വീകരിച്ചിട്ടും കാനഡയിലെ എംപി സ്ഥാനത്ത് തുടരുന്നതായുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെത്തുടർന്നാണ് ഫ്രീലാൻഡ് തന്റെ പടിയിറക്കം വേഗത്തിലാക്കിയത്. 2013 മുതൽ പാർലമെന്റംഗമായി സേവനമനുഷ്ഠിക്കുന്ന ഫ്രീലാൻഡ്, വരും മാസങ്ങളിൽ ലണ്ടൻ ആസ്ഥാനമായുള്ള ‘റോഡ്‌സ് ട്രസ്റ്റ്’ എന്ന വിദ്യാഭ്യാസ ചാരിറ്റിയുടെ […]