പുതിയ മാറ്റവുമായി യൂട്യൂബ്; 16 വയസിന് താഴെയുളളവര്‍ക്ക് ഒറ്റയ്ക്ക് ലൈവ് സ്ട്രീം സാധിക്കില്ല

യൂട്യൂബ് ലൈവ് സ്ട്രീമിംഗ് നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. മാറ്റങ്ങൾ ജൂലൈ 22 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമം അനുസരിച്ച്, 16 വയസ് തികഞ്ഞവര്‍ക്ക് മാത്രമേ ഒറ്റയ്ക്ക് ഒരു ചാനലില്‍ നിന്ന് ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കൂ. നേരത്തെ ഈ പ്രായപരിധി 13 വയസ്സായിരുന്നു. ഇതോടെ, 13-നും 15-നും ഇടയില്‍ പ്രായമുള്ള യൂട്യൂബര്‍മാര്‍ക്ക് ലൈവ് സ്ട്രീം ചെയ്യുന്നതിന് ഇനി മുതിര്‍ന്നവരുടെ സഹായം തേടേണ്ടിവരും. 16 വയസിന് താഴെയുള്ള ഒരു യൂട്യൂബര്‍ക്ക് ലൈവ് സ്ട്രീം ചെയ്യണമെങ്കില്‍ കൂടെ ഒരു […]
ആ പണി ഇനി നടക്കില്ല; നാട്ടുകാരെ പറ്റിച്ച് മാസം ലക്ഷങ്ങൾ വാരുന്ന ഇന്ത്യൻ യൂട്യൂബേഴ്സിന് ചെക്ക്!

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതോടെ യൂട്യൂബിനും കോളടിച്ചിരുന്നു. കാരണം യൂട്യൂബ് കണ്ടന്റുകൾ കാണുന്നവരുടെ എണ്ണം കുതിച്ചുയർന്നു. വിജ്ഞാന പ്രദമായ വിവരങ്ങളും വിനോദം പകരുന്ന കണ്ടന്റുകളും യൂട്യൂബിൽ അനവധിയുണ്ട്. ആളുകളുടെ യൂട്യൂബ് കാഴ്ച വർധിച്ചതോടെ നിരവധി ബ്ലോഗർമാരും ഉടലെടുത്തു. യൂട്യൂബ് വീഡിയോകളിലൂടെ ഇന്ന് മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന സാധാരണക്കാർ ഏറെയാണ്. ഏതൊരു സാധാരണക്കാരനും അനായാസം ഒരു യൂട്യൂബ് ചാനൽ തുടങ്ങാനും ആളുകളെ ആകർഷിച്ച് കാഴ്ചക്കാരാക്കി മാറ്റാനുമുള്ള അവസരം വിശാലമായി തുറന്നുകിടക്കുകയാണ്. ഈ അവസരം പ്രയോജനപ്പെടുത്തി യൂട്യൂബ് വ്ലോഗർമാരായ നിരവധി […]