newsroom@amcainnews.com

ആയുധക്കടത്ത് ശ്രമം: അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ആയുധക്കടത്ത് ശ്രമം: പിടികിട്ടാപ്പുള്ളിയായ യുവാവ് അതിർത്തിയിൽ അറസ്റ്റിൽ; പിടിച്ചെടുത്തത് 89 തോക്കുകൾ ഹാമിൽട്ടൺ: യുഎസ്-കാനഡ അതിർത്തിയിലൂടെ വൻതോതിൽ ആയുധങ്ങൾ കടത്താൻ ശ്രമിച്ച 25-കാരൻ പിടിയിലായി. ഹാമിൽട്ടൺ സ്വദേശിയായ ഫൈസാൻ അലി ആണ് അമേരിക്കൻ അന്വേഷണ ഏജൻസികളുടെ പിടിയിലായത്. 89 തോക്കുകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ വിവിധ കേസുകളിൽ പ്രതിയായ ഇയാൾക്കായി ഹാമിൽട്ടൺ പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2021-ലുണ്ടായ മോട്ടോർസൈക്കിൾ അപകടത്തിൽ ഒരാൾ മരിച്ച കേസിൽ ശിക്ഷ വിധിക്കാനിരിക്കെ കോടതിയിൽ ഹാജരാകാതെ ഇയാൾ ഒളിവിൽ […]

കനേഡിയൻ യുവാക്കൾ തൊഴിലില്ലായ്മയും കടുത്ത സാമ്പത്തിക ഞെരുക്കവും അനുഭവിക്കുന്നു; കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങൾ കൂടുതൽ ബാധിക്കുന്നത് യുവതലമുറയെന്ന് പുതിയ പഠനം

ഓട്ടവ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളിലൂടെ കടന്നു പോവുകയാണ് കനേഡിയൻ സമ്പദ്‌വ്യവസ്ഥ. ഇത് കൂടുതലായി ബാധിക്കുന്നത് കാനഡയിലെ യുവതലമുറയെ ആണെന്ന് പുതിയ റിപ്പോർട്ട്. യുവാക്കൾ ഇതിനോടകം തന്നെ വലിയ രീതിയിൽ ഉള്ള തൊഴിലില്ലായ്മയും കടുത്ത സാമ്പത്തിക ഞെരുക്കവും അനുഭവിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ചില സാമ്പത്തിക വിദഗ്ധർ “യുവജന-മാന്ദ്യം” എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. അമേരിക്കയുമായുള്ള നിലവിലെ വ്യാപാര യുദ്ധത്തിൽ നിന്ന് ഉടലെടുത്ത വെല്ലുവിളികളാണ് കനേഡിയൻ സമ്പദ്‌വ്യവസ്ഥ നേരിടുന്നത്. പ്രത്യേകിച്ച് ചെറുപ്പക്കാരായ കനേഡിയൻമാർ കടുത്ത സാമ്പത്തിക […]