ഐപിഎസ് തലപ്പത്ത് അപ്രതീക്ഷിതമായുണ്ടായ മാറ്റത്തിന്റെ കാരണമെന്ത്? ചർച്ചകൾ മുറുകുന്നു; വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയുടെ കസേര തെറിച്ചതിന് പിന്നിൽ ദിവ്യക്കെതിരായ അന്വേഷണമോ?

തിരുവനന്തപുരം: ഒന്നരമാസത്തിനുശേഷം പുതിയ പൊലീസ് മേധാവി വരാനിരിക്കെ ഐപിഎസ് തലപ്പത്ത് അപ്രതീക്ഷിതമായുണ്ടായ മാറ്റത്തിന്റെ കാരണമെന്തെന്ന ചർച്ചകൾ മുറുകുന്നു. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ ആ സ്ഥാനത്തുനിന്നു മാറ്റാൻവേണ്ടി നടപ്പാക്കിയ സ്ഥലംമാറ്റമെന്നാണു പ്രചരിക്കുന്നത്. വിജിലൻസിൽ മികച്ച പ്രകടനം നടത്തുകയും സർക്കാരിന്റെ വിശ്വസ്തനായി അറിയപ്പെടുകയും ചെയ്ത യോഗേഷ് ഗുപ്തയെ മാറ്റിയതിനു പിന്നിൽ പല കാരണങ്ങളാണു കേൾക്കുന്നത്. കണ്ണൂരിലെ സിപിഎം നേതാവ് പി.പി. ദിവ്യയുടെ ബെനാമി ഇടപാടു സംബന്ധിച്ച പരാതിയിലെ പ്രാഥമിക അന്വേഷണവും തുടർ നടപടിയുമാണ് കാരണങ്ങളിലൊന്നായി പ്രചരിക്കുന്നത്. വിഴിഞ്ഞം തുറമുഖ […]