newsroom@amcainnews.com

സ്‌കൂൾ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ; സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിക്ക് നോട്ടീസയച്ചു; 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

തിരുവനന്തപുരം: പാലക്കാട്, തത്തമംഗലം ചെന്താമര നഗർ ജി.ബി യു പി സ്‌കൂളിൽ വിദ്യാർഥികൾ ഒരുക്കിയ പുൽക്കൂട് നശിപ്പിക്കപ്പെട്ട സംഭവത്തിലും, നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ നടന്ന അക്രമ സംഭവങ്ങളിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിക്ക് നോട്ടീസയച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ. റഷീദ് ആവശ്യപ്പെട്ടു തത്തമംഗലം ചെന്താമര നഗർ ജി.ബി യു.പി സ്‌കൂളിലെ ഓഫീസ് […]