മാലിദ്വീപിലെ ഏറ്റവും വലിയ ഡൈവിംഗ് ദുരന്തം: കാണാതായ വിനോദസഞ്ചാരികളുടെ ബാക്കി മൃതദേഹങ്ങളും ‘ഷാർക്ക് കേവിൽ’ (Shark Cave) കണ്ടെത്തി

മാലിദ്വീപിലെ കടലിനടിയിലുള്ള ഗുഹ പര്യവേക്ഷണം ചെയ്യുന്നതിനിടെ കാണാതായ നാല് ഇറ്റാലിയൻ ഡൈവർമാരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ടെത്തി. ഇവർ കാണാതായി നാല് ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ഫിൻലൻഡിൽ നിന്നുള്ള മൂന്ന് വിദഗ്ധ ഡൈവർമാരുടെ ഒരു എലൈറ്റ് സംഘമാണ് മോണിക്ക മോണ്ടെഫാൽക്കോൺ (52), മകൾ ജോർജിയ സോമകാൽ (20), മ്യൂറിയൽ ഒഡെനിനോ (31), ഫെഡറിക്കോ ഗ്വാൾട്ടിയേരി (31) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡൈവേഴ്സ് അലർട്ട് നെറ്റ്‌വർക്ക് യൂറോപ്പ് (Divers Alert Network Europe) […]