newsroom@amcainnews.com

സീറോ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഇന്റര്‍ ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെൻ്റ്

സ്‌കാര്‍ബറോ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി ടൊറന്റോ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി ഇന്റര്‍ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 23ന് സ്‌കാര്‍ബോറോയിലെ റോണ്‍ വാട്‌സണ്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്നു. കേരള കൃസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ കീഴില്‍ ഒന്റാരിയോയിലെ വിവിധ പള്ളികളില്‍ നിന്നായി 12 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ മലയാളി കൂട്ടായ്മയുടെ ശാക്തീകരണവും കുട്ടികളുടെ ശാരീരികവും സാമൂഹികവുമായ ഉന്നമനവും ലക്ഷ്യമിടുന്നു. ഒന്നാം സമ്മാനമായി ആയിരം ഡോളറും ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 500 ഡോളറും ട്രോഫിയും മികച്ച കളിക്കാരന് ഗോള്‍ഡന്‍ ബൂട്ട്, മികച്ച ഗോളിക്ക് പ്രത്യേക പുരസ്‌ക്കാരങ്ങളും നല്‍കും. ഫുഡ് ഫെസ്റ്റിവല്‍, വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറും.

You might also like

സാങ്കേതിക തകരാർ, ബിസെൽ സ്റ്റീം ക്ലീനറുകൾ തിരിച്ചുവിളിക്കുന്നു; കാനഡയിലും അമേരിക്കയിലുമായി പത്ത് ലക്ഷത്തിലധികം യൂണിറ്റുകൾക്ക് വിലക്ക്

മിസിസാഗയിൽ കനേഡിയൻ പതാക മാത്രം; വിദേശ രാജ്യങ്ങളുടെ പതാകകൾക്ക് വിലക്ക്

നാറ്റോയെ തള്ളി ട്രംപ്; പ്രതിരോധം കടുപ്പിച്ച് മാർക്ക് കാർണി; ആർട്ടിക് സുരക്ഷയിൽ കാനഡയുടെ പുതിയ നീക്കം

കാനഡയെ ഉലയ്ക്കുന്ന ‘മെയ്ഡ്’ വിവാദം: ഡോക്ടർമാരുടെ അവകാശങ്ങൾക്കുവേണ്ടി ഒരു വിഭാഗം; രോഗികൾക്കുവേണ്ടി മറുഭാഗം

യൂറോപ്പ് യാത്ര ചിലവേറും; ടൂറിസ്റ്റ് ടാക്സുകൾ കുത്തനെ കൂട്ടി പ്രമുഖ രാജ്യങ്ങൾ; അറിയേണ്ട കാര്യങ്ങൾ

ടൈലർ ഫ്രാങ്കി പോളിന് തിരിച്ചടി; മകനെ കാണാൻ കോടതി നിയന്ത്രണം; ‘മോർമൺ വൈവ്സ്’ താരം പ്രതിസന്ധിയിൽ

Top Picks for You
Top Picks for You