newsroom@amcainnews.com

കാനഡയിൽ അടിയന്തിര വിഭാഗത്തിലെത്തുന്ന നിരവധി രോഗികൾക്ക് കാൻസർ സംശയം ഉണ്ടെങ്കിലും മതിയായ ചികിത്സ കൂടാതെ മടങ്ങുന്നതായി പഠനം

കാനഡയിൽ കാൻസർ സംശയിച്ച് അടിയന്തിര വിഭാഗത്തിൽ എത്തുന്നവർ മതിയായ ചികിത്സ കൂടാതെ വീട്ടിലേക്ക് മടങ്ങുന്നതായി പഠനം. അടിയന്തിര വിഭാഗത്തിൽ എത്തുന്ന നിരവധി രോഗികൾക്ക് കാൻസർ സംശയം ഉണ്ടെങ്കിലും, തുടർ പരിശോധനകളും ചികിത്സയും എപ്പോൾ ലഭിക്കും എന്ന് അറിയാതെ അവർ വീട്ടിലേക്ക് മടങ്ങേണ്ടി വരുന്നുണ്ടെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ.

ഒൻ്റാരിയോയിലെ ഡോക്ടർമാരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനം പ്രകാരം, ഫാമിലി ഡോക്ടർ ഇല്ലാത്തവരുടെ എണ്ണം കൂടുകയാണ്. പരിശോധനകൾക്കുള്ള മാസങ്ങളോളം നീളുന്ന കാത്തിരിപ്പും സാഹചര്യങ്ങൾ വഷളാക്കുന്നുണ്ട്. ഇതോടെ രോഗികൾക്ക് ഗുരുതര ഘട്ടത്തിൽ മാത്രമാണ് രോഗം സ്ഥിരീകരിക്കപ്പെടുന്നത്. ഒപ്പം മരണനിരക്കും കൂടുകയാണ്. അടിയന്തിര വിഭാഗം വഴിയുള്ള കാൻസർ നിർണയം സാധാരണ സംഭവമാകുന്നു എന്നും രോഗികൾ പലപ്പോഴും തുടർ ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്നുവെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

You might also like

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 19 മരണം

ടംബ്ലർ റിഡ്ജ് വെടിവെപ്പ്: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നേരെ വധഭീഷണി

തീപിടുത്തത്തിന് സാധ്യത, ‘ലോജിക്സ്’ പവർ ബാങ്കുകൾക്ക് ഹെൽത്ത് കാനഡയുടെ വിലക്ക്; 20,000 പവർ ബാങ്കുകൾ തിരിച്ചുവിളിക്കുന്നു

യാത്രക്കാർ വലയും; യുഎസ് ഗവൺമെന്റ് ഷട്ട്ഡൗണിനെ തുടർന്ന് നെക്സസ് സെന്ററുകൾ അടച്ചു

കവനൻ്റ് ഹെൽത്തുമായുള്ള കരാറിന് അംഗീകാരം: ആൽബർട്ടയിൽ നഴ്സുമാർക്ക് ശമ്പള വർധന

ആൽബർട്ടയിലെ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞ 70 ദശലക്ഷം ഡോളറിന്റെ തുർക്കിഷ് മരുന്നുകൾ ഒടുവിൽ നശിപ്പിച്ചു

Top Picks for You
Top Picks for You