newsroom@amcainnews.com

ശക്തമായ കുടിയേറ്റ നയം; കാനഡയിലെത്തുന്ന പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 70 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്

ഓട്ടവ: കാനഡയുടെ ശക്തമായ കുടിയേറ്റ നയത്തിന്റെ ഫലമായി രാജ്യത്തെത്തുന്ന പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ(IRCC) അറിയിച്ചു. ഈ വർഷം ജനുവരിയിൽ കാനഡ 11,235 പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥി പഠന പെർമിറ്റുകൾ നൽകിയിരുന്നുവെങ്കിലും അടുത്ത മാസങ്ങളിൽ ആ സംഖ്യകളിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി ഐആർസിസി പറയുന്നു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ കാനഡ ആകെ 36,417 പഠന അനുമതികൾ മാത്രമാണ് നൽകിയത്. അതേസമയം, 2024 ൽ ഇതേ കാലയളവിൽ 125,034 പഠന അനുമതികൾ നൽകി.

2025 ന്റെ ആദ്യ പകുതിയിൽ 88,617 പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. അതായത് 70 ശതമാനം കുറവ്. 2025 മാർച്ചിലാണ് ഏറ്റവും കുറഞ്ഞ പഠന പെർമിറ്റുകൾ നൽകിയത്, 3,819 എണ്ണം മാത്രം. 2024 മാർച്ചിൽ 16,875 പെർമിറ്റുകളെ അപേക്ഷിച്ച് ഇത് ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനത്തിലെ ഇടിവ് കാരണം ബീസി സർവകലാശാലയിൽ അടുത്തിടെ വീണ്ടും പിരിച്ചുവിടൽ പ്രഖ്യാപിച്ചു. മറ്റ് സർവകലാശാലകളിലും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനങ്ങളിൽ കുറവുണ്ടായി. ഇനി വരുന്ന വർഷങ്ങളിലും ഗണ്യമായ കുറവുണ്ടാകുമെന്ന് ഐആർസിസി ചൂണ്ടിക്കാട്ടുന്നു.

You might also like

പ്യൂർട്ടോ വല്ലർട്ട പുകയുന്നു; മാഫിയാ തലവൻ കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോയിൽ യുദ്ധസമാന സാഹചര്യം, ആയിരക്കണക്കിന് കാനഡക്കാർ കുടുങ്ങി

ആൽബർട്ടയിലെ മരുന്ന് വിവാദം: കാലാവധി കഴിഞ്ഞ 70 ദശലക്ഷം ഡോളറിന്റെ തുർക്കിഷ് മരുന്നുകൾ ഒടുവിൽ നശിപ്പിച്ചു

ടംബ്ലർ റിഡ്ജ് വെടിവെപ്പ്: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നേരെ വധഭീഷണി

കാനഡ വർക്ക് പെർമിറ്റ് നിയമങ്ങളിൽ മാറ്റം; വിദേശ തൊഴിലാളികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

ഡല്‍ഹിയില്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ അഭിഭാഷകന് നേരെ വെടിവെപ്പ്; ഒരാള്‍ക്ക് പരുക്ക്

കാനഡ ഇമിഗ്രേഷൻ അപേക്ഷ പ്രോസ്സസിങ് വേഗത്തിലാക്കാൻ ഇനി ‘AI’

Top Picks for You
Top Picks for You