newsroom@amcainnews.com

കൂരിയാട് ദേശീയപാത ഇടിഞ്ഞതിൽ കടുത്ത നടപടി; കരാറുകാരായ കെഎൻആർ‌ കൺസ്ട്രക്‌ഷനെ വിലക്കി

മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞതിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. കരാറുകാരായ കെഎൻആർ‌ കൺസ്ട്രക്‌ഷനെ വിലക്കി. ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്ക് ഏർപ്പെടുത്തി. ഇരു കമ്പനികൾക്കും തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല. പ്രൊജക്ട് മാനേജർ എം.അമർനാഥ് റെഡ‍്ഡിയെ പുറത്താക്കി. ടീം ലീഡർ ഓഫ് കൺസൾട്ടന്റ് രാജ് കുമാറിനെയും സസ്പെൻഡ് ചെയ്തു. ഐഐടിയിലെ പ്രഫസർ ജി.വി.റാവു, ഡോ. ജിമ്മി തോമസ്, ഡോ. അനിൽ ദീക്ഷിത് എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ൽ നിർമാണത്തിലിരുന്ന ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയിൽ നിർമാണത്തിലെ അപാകത കണ്ടെത്തി. ഇതിനെത്തുടർന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയിരുന്നു.

ദേശീയപാത ഇടിഞ്ഞുതാണതിൽ നടപടിയെടുക്കുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി ഇന്നലെ പറഞ്ഞിരുന്നു. കൂരിയാട് പാത ഇടിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് നിർമാണം പുരോഗമിക്കുന്ന ദേശീയപാതകളിൽ വ്യാപകമായി വിള്ളൽ കണ്ടെത്തിയിരുന്നു. തൃശൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം ജില്ലകളിലായാണ് വിള്ളൽ കണ്ടെത്തിയത്.

You might also like

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

Top Picks for You
Top Picks for You