newsroom@amcainnews.com

വരള്‍ച്ച രൂക്ഷം: നോവസ്‌കോഷാ കര്‍ഷകര്‍ക്ക് ധനസഹായം

വരള്‍ച്ച രൂക്ഷമായതോടെ, നോവസ്‌കോഷയിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ പ്രവിശ്യാ സര്‍ക്കാര്‍. ജലലഭ്യത വര്‍ധിപ്പിക്കുന്നതിനായുള്ള ‘ഓണ്‍-ഫാം വാട്ടര്‍ മാനേജ്മെന്റ് പ്രോഗ്രാമിന്’ കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്ന് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. 4.75 ലക്ഷം ഡോളറിന്റെ നിക്ഷേപം ഉപയോഗിച്ച് കിണറുകള്‍, കുളങ്ങള്‍ തുടങ്ങിയ ജലസേചന പദ്ധതികള്‍ നടപ്പിലാക്കും.

ഈ വര്‍ഷത്തെ വരള്‍ച്ച, കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും ജലത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് കാണിച്ചുതന്നതായി നോവസ്‌കോഷ ഫെഡറേഷന്‍ ഓഫ് അഗ്രികള്‍ച്ചര്‍ പ്രസിഡന്റ് പറഞ്ഞു. നിലവിലുള്ള അപേക്ഷകള്‍ക്ക് സഹായം നല്‍കാനും പുതിയ അപേക്ഷകള്‍ ക്ഷണിക്കാനും ഈ ഫണ്ട് ഉപയോഗിക്കും. വരള്‍ച്ചാ സമയത്തും കാട്ടുതീ സാധ്യതയുള്ളപ്പോഴും കര്‍ഷകരെ സഹായിക്കുകയാണ് ‘ഓണ്‍-ഫാം വാട്ടര്‍ മാനേജ്മെന്റ്’ പദ്ധതിയുടെലക്ഷ്യം.

You might also like

ജെഫ്രി എപ്സ്റ്റീൻ കേസ്: ബിൽ ഗേറ്റ്സ് ജൂണിൽ യുഎസ് കോൺഗ്രസ് സമിതിക്ക് മുന്നിൽ മൊഴി നൽകും

അമേരിക്കയെ നടുക്കിയ ഗിൽഗോ ബീച്ച് പരമ്പരക്കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്; ഏഴ് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി റെക്സ് ഹ്യൂവർമാൻ

പി.ഇ.ഐ ‘ബർഗർ ലവ്’; ദ്വീപ് സമ്പദ്‌വ്യവസ്ഥയിൽ വൻ മുന്നേറ്റമുണ്ടാക്കി ജനപ്രിയ മത്സരം

ആരാധകർക്ക് നിരാശ; മോൺട്രിയൽ സംഗീത നിശ റദ്ദാക്കി ലേഡി ഗാഗ

യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

യുദ്ധക്കുറ്റങ്ങളെ ഭയമില്ല; ഇറാന് നേരെ ബോംബാക്രമണ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

Top Picks for You
Top Picks for You