newsroom@amcainnews.com

സെനറ്റർമാരുടെ ആൽബർട്ട യാത്ര; ആകെ ചെലവായത് 118,000 ഡോളർ, പൊതു പണം ചെലവഴിച്ചുള്ള യാത്രയ്ക്കെതിരെ വിമർശനങ്ങൾ

ആൽബർട്ട: പൊതു പണം ചെലവഴിച്ചുള്ള സെനറ്റർമാരുടെ ആൽബർട്ട യാത്രയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്നു. കഴിഞ്ഞ ജൂലൈയിലാണ് 15 സെനറ്റർമാർ ആൽബർട്ടയിലേക്ക് മൂന്ന് ദിവസത്തെ യാത്ര നടത്തിയത്. ആൽബെർട്ട സെനറ്റർ സ്കോട്ട് ടന്നാസ് ആയിരുന്നു യാത്ര സംഘടിപ്പിച്ചത്. ആൽബർട്ടയെ കൂടുതൽ അടുത്തറിയാൻ സെനറ്റർമാർക്ക് അവസരമൊരുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. പല സെനറ്റർമാർക്കും ആൽബർട്ടയെക്കുറിച്ച് അത്ര പരിചയമില്ലായിരുന്നു, ആൽബെർട്ടയിലേക്കുള്ള സന്ദർശനം അവർക്ക് പ്രയോജനകരമാകുമെന്നായിരുന്നു സ്കോട്ട് ടന്നാസ് പറഞ്ഞത്.

ആൽബെർട്ട സർക്കാരുമായി സഹകരിച്ച് സംഘടിപ്പിച്ച യാത്രയിൽ കാൽഗറി സ്റ്റാംപീഡിലേക്കുള്ള സന്ദർശനം, ബാൻഫിലെ ടൂറിസം വ്യവസായ മേഖലയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ച, പ്രവിശ്യയിലെ ധാന്യ, ബീഫ് ഫാമുകളുടെ പര്യടനം എന്നിവ ഉൾപ്പെടുത്തിയിരുന്നു. യാത്രയ്ക്കായി ആകെ ചെലവായത് 118,000 ഡോളറാണ്. നികുതിദായകരുടെ പണം ഉപയോഗിച്ചായിരുന്നു ഈ യാത്ര. ഇതേ തുടർന്ന് ചില സെനറ്റർമാർ യാത്രയുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഏതെങ്കിലും ഔദ്യോഗിക സെനറ്റ് ജോലികളുമായി ബന്ധപ്പെട്ടായിരുന്നില്ല ഈ യാത്രയെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഒരു അവധിക്കാല യാത്ര പോലെയാണ് തോന്നിയതെന്നും ഇവർ ആരോപിച്ചു. ഇതേ തുടർന്ന് ഇത്തരം യാത്രകൾക്ക് കർശനമായ നിയമങ്ങൾ ആവശ്യമുണ്ടോ എന്ന് ഒരു സെനറ്റ് കമ്മിറ്റി ഇപ്പോൾ അവലോകനം ചെയ്ത് വരികയാണ്. ഇത്തരം യാത്രകളുടെ സംഘാടനത്തെക്കുറിച്ചും ഫണ്ടിനെക്കുറിച്ചും കമ്മിറ്റിക്ക് ആശങ്കയുണ്ട്. ഈ വിഷയം പഠിക്കാനും മികച്ച മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കാനും ഒരു ഉപസമിതിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

You might also like

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Top Picks for You
Top Picks for You