newsroom@amcainnews.com

കാനഡയിലെ സ്കൂൾ സോണുകൾ സുരക്ഷിതമല്ല; രക്ഷിതാക്കൾ ആശങ്കയിൽ

കാനഡയിൽ സ്കൂൾ തുറക്കാനൊരുങ്ങുമ്പോൾ, കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾ ആശങ്കാകുലരാണെന്ന് റിപ്പോർട്ട്. 63% രക്ഷിതാക്കളും സ്കൂൾ സോണുകൾ സുരക്ഷിതമല്ലെന്ന് കരുതുന്നതായി കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ (സിഎഎ) നടത്തിയ സർവേ കണ്ടെത്തി. അമിത വേഗവും, അപകടകരമായ പാർക്കിങ്ങും പ്രധാന പ്രശ്നങ്ങളായി 83 ശതമാനം രക്ഷിതാക്കളും ചൂണ്ടിക്കാട്ടി. പത്തിൽ എട്ട് രക്ഷിതാക്കളും സ്‌കൂളുകൾക്ക് ചുറ്റുമുള്ള ഗതാഗതക്കുരുക്ക് മുൻപത്തേക്കാൾ മോശമാണെന്ന് പറയുന്നു.

സ്‌കൂളുകൾക്ക് മുന്നിൽ റോഡ് മുറിച്ചുകടക്കുന്നത് അപകടകരമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഒരു കുട്ടി അപകടത്തിൽപ്പെട്ടതായും അവർ ചൂണ്ടിക്കാട്ടി. തുടർന്ന്, കിങ്സ്റ്റൺ റോഡിലെ വേഗപരിധി കുറയ്ക്കാൻ കൗൺസിലർ പാർഥി കണ്ടവേൽ നടപടിയെടുത്തിരുന്നു. സ്‌കൂൾ സോണുകളിൽ വേഗപരിധി 30 km/h ആയി കുറയ്ക്കാൻ പകുതിയോളം രക്ഷിതാക്കളും ആഗ്രഹിക്കുന്നതായും സർവേയിൽ കണ്ടെത്തി.

You might also like

ലോട്ടോ മാക്സ് മാറുന്നു; ടിക്കറ്റ് നിരക്കും സമ്മാനത്തുകയും കൂടും

ഡയാനയുടെ ഓർമ്മയ്ക്കായി തുടങ്ങിയ സന്നദ്ധ സംഘടനയിൽ അഴിമതി? പ്രിൻസ് ഹാരി പ്രതിരോധത്തിൽ; ലണ്ടൻ കോടതിയിൽ കേസ്

അമേരിക്കയെ നടുക്കിയ ഗിൽഗോ ബീച്ച് പരമ്പരക്കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്; ഏഴ് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി റെക്സ് ഹ്യൂവർമാൻ

സാംസങ് സ്മാർട്ട്‌ഫോണുകളിലെ സ്ഥിരം മെസേജിംഗ് ആപ്പായ ‘സാംസങ് മെസേജസ്’ നിർത്തലാക്കുന്നു; ഗൂഗിൾ മെസേജസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം

ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും’; ട്രംപിന്റെ മുന്നറിയിപ്പ്

അൽബർട്ട വിഘടനവാദ നീക്കത്തിന് കോടതിയുടെ തടയിടൽ; ഗോത്രവർഗ്ഗക്കാരുടെ പരാതിയിൽ തീർപ്പുവരുന്നത് വരെ ഒപ്പിടൽ നടപടികൾ നിർത്തിവെച്ചു

Top Picks for You
Top Picks for You