കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വകാര്യത ലംഘിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണവുമായി സിനിമതാരം സാബുമോന്‍ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ തന്റെ നിലപാടറിയിച്ച് പിആര്‍ഒ പ്രതീഷ് ശേഖര്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയും അവരോടൊപ്പം ഇത്രയും കാലമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയുമാണ് പ്രതീഷ് തന്റെ പോസ്റ്റിലൂടെ
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
സിനിമയോടൊപ്പം ഒപ്പം അവരോടൊപ്പം കൂടി
സിനിമാ പ്രൊമോഷന്‍ പരിപാടികളില്‍ അംഗീകൃത മാധ്യമ സുഹൃത്തുക്കള്‍ കഴിഞ്ഞാല്‍ ഞാന്‍ ഈ പറയുന്ന മാധ്യമങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു .. നാളിതുവരെ എന്റെ പരിപാടികള്‍ക്ക് അല്‍പ വസ്ത്രധാരികള്‍ എന്നുള്ള നിലയിലോ ഇവരോ ഇവരെ പോലെ വേറെ ഏതെങ്കിലും ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് എതിരെ ഒരു ആര്‍ട്ടിസ്റ്റും എന്നോട് കംപ്ലൈന്റ്റ് പറഞ്ഞിട്ടില്ല .. പക്ഷെ ഇതേ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വരുമ്പോള്‍ അവര്‍ക്കു മുന്നില്‍ കെട്ടി ചമക്കപ്പെട്ട രീതിയില്‍ ഇറങ്ങാന്‍ എനിക്ക് പറയേണ്ടി വന്നിട്ടില്ല .. സിനിമയെ സപ്പോര്‍ട്ട് ചെയ്ത നിലയില്‍ ഈ അടുത്ത കാലത്തു പോലും വിലകൂടിയ സമ്മാനങ്ങള്‍ നേടിയവരാണ് ഇതില്‍ പലരും including നീലക്കുയില്‍ .. ഇവരൊക്കെ പരിപാടിക്ക് വരുന്ന പുതുമുഖ താരങ്ങളെ പോലും പ്രൊമോട്ട് ചെയ്യുന്നു . അത് ഒളികാമറ വച്ചിട്ടല്ല ക്യാമറ മൊബൈല്‍ ആണേല്‍ പോലും അത് ബുദ്ധിമുട്ടുള്ള ഒരു വ്യക്തിക്ക് കൃത്യമായി പറയാം അരുത് ഞാന്‍ ഇതിനെതിരെ കംപ്ലൈന്റ്റ് കൊടുക്കുമെന്ന് .. ആവശ്യത്തിന് വിളിക്കുകയും ആരേലും തള്ളിപ്പറയുമ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണ പറയുന്ന ചില കൂട്ടര്‍ തിരിച്ചറിയുക
ഇവര്‍ വച്ചതു ഒളിക്യാമറ അല്ലാ …
As a artist If you dont like these people say No to them or the Publicist
They Wont
പരസ്യത്തിനായി അവരെ ഉപയോഗപ്പെടുത്തി തള്ളിപ്പറയാന്‍ ഞാന്‍ ഇല്ലാ .. പല സിനിമാ പരിപാടിയും നല്ല രീതിയില്‍ ചെയ്തവരാണ് പലരും .. തെറ്റ് തിരുത്തി സിനിമയെയും കലാകാരന്മാരെയും സ്നേഹിക്കുന്നവരും പലരും ..
എല്ലാരോടും സ്നേഹം ..
ഇവര്‍ക്കൊക്കെ മുഖമുണ്ട് .. ആ മുഖം കാണിച്ചു തന്നെയാണ് ഇവര്‍ പുറത്തിറങ്ങുന്നത് .. സമൂഹത്തിനു മുന്നില്‍ ഇവരുടെ മീഡിയകളിലൂടെ സിനിമ അറിയുന്നവരുമുണ്ട് .. എല്ലാരും മനുഷ്യരാണ് .. കലാ സ്നേഹികളുമാണ്??
സ്നേഹാദരങ്ങളോടെ
പ്രതീഷ് ശേഖര്‍