പോളണ്ടിന്റെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകൾ അതിക്രമിച്ചു കയറിയ സംഭവത്തിൽ അതൃപ്തി അറിയിച്ച് കാനഡ. റഷ്യൻ അംബാസഡർ ഒലെഗ് സ്റ്റെപനോവിനെ കാനഡ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് അതൃപ്തി അറിയിച്ചത്. ഡ്രോൺ ആക്രമണം പോളണ്ടിന്റെയും അതുവഴി നാറ്റോയുടെയും വ്യോമാതിർത്തിയിലുള്ള കടന്നുകയറ്റമാണെന്നും അംഗീകരിക്കാനാവില്ലെന്നും കാനഡ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ നാറ്റോയുടെ കിഴക്കൻ അതിർത്തിയിലെ സൈനിക വിന്യാസം കൂടുതൽ ശക്തിപ്പെടുത്താൻ കാനഡ സഹായിക്കുമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. യൂറോപ്പിന്റെ കിഴക്കൻ അതിർത്തിയിലെ പ്രതിരോധം വർധിപ്പിക്കാൻ നാറ്റോ “ഈസ്റ്റേൺ സെൻട്രി” എന്ന പുതിയ ഓപ്പറേഷൻ ആരംഭിച്ചു.







