യുക്രെയ്‌ന്റെ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഇന്ധന കയറ്റുമതി നിരോധിച്ച് റഷ്യ. ഡീസല്‍ കയറ്റുമതി ഭാഗികമായി നിരോധിക്കുകയും ഗ്യാസോലിന്‍ കയറ്റുമതിയില്‍ നിലവിലുള്ള നിരോധനം വര്‍ഷാവസാനം വരെ നീട്ടുകയും ചെയ്തു. യുക്രെയ്‌നിന്റെ തുടര്‍ച്ചായ ഡ്രോണ്‍ ആക്രമണം റഷ്യയിലെ എണ്ണ ശുദ്ധീകരണത്തെയും പ്രധാന തുറമുഖങ്ങളില്‍ നിന്നുള്ള കയറ്റുമതിയെയും ബാധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഗ്യാസോലിന്‍ കയറ്റുമതിയില്‍ നിലവിലുള്ള നിരോധനം വര്‍ഷാവസാനം വരെ തുടരുമെന്നും കൂടാതെ ഡീസല്‍ ഉല്‍പാദനം നടത്താത്ത കമ്പനികള്‍ക്ക് ഡീസല്‍ കയറ്റുമതി ചെയ്യുന്നതിനും വര്‍ഷാവസാനം വരെ നിരോധനം ഏര്‍പ്പെടുത്തുമെന്നും ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് അറിയിച്ചു. റഷ്യയില്‍ എണ്ണ ഉത്പന്നങ്ങള്‍ക്ക് കുറവു നേരിടുന്നതായും നിലവിലുള്ള എണ്ണ ശേഖരം ഈ കുറവ് നികത്താന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.







