newsroom@amcainnews.com

സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യാൻ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ പുതിയ വെബ്‌സൈറ്റ്

സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യാൻ ജനങ്ങളെ സഹായിക്കുന്നതിനായി പുതിയൊരു വെബ്‌സൈറ്റ് ആരംഭിച്ച് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP). “Report Cybercrime and Fraud”എന്നാണ് ഈ സൈറ്റിൻ്റെ പേര്. ഈ വെബ്സൈറ്റ് വഴി ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ച് എളുപ്പത്തിൽ പോലീസിനെ അറിയിക്കാനാവും. ആവശ്യമെങ്കിൽ, നിങ്ങളാരെന്ന് വെളിപ്പെടുത്താതെയും റിപ്പോർട്ടുകൾ നൽകാം.

കാനഡയിലുടനീളമുള്ള റിപ്പോർട്ടുകൾ ഈ വെബ്സൈറ്റിലൂടെ ഒരിടത്ത് ശേഖരിക്കാനാകും. ഇതിലൂടെ ഒരേ പോലെയുളള കേസുകൾ ഒരുമിച്ച് ട്രാക്ക് ചെയ്യാനും പരിഹരിക്കാനും പോലീസിന് കഴിയും. കഴിഞ്ഞ വർഷം, കനേഡിയൻ പൗരന്മാർക്ക് 648 മില്യൺ ഡോളറിലധികമാണ് തട്ടിപ്പിലൂടെ നഷ്ടമായത്. എന്നാൽ, തട്ടിപ്പ് കേസുകളിൽ അഞ്ച് മുതൽ 10 ശതമാനം മാത്രമാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

പുതിയ വെബ്സൈറ്റിലൂടെ റിപ്പോർട്ടിംഗ് ലളിതവും സുരക്ഷിതവുമാകുന്നതോടെ ഈ സാഹചര്യത്തിൽ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരകൾക്ക് അവരുടെ പരാതിയുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകളോ ഇമെയിലുകളോ പോലുള്ള തെളിവുകൾ അപ്‌ലോഡ് ചെയ്യാം. ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് മറ്റുള്ളവരെയും വഞ്ചനയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് RCMP പറയുന്നു.

You might also like

മിസിസാഗയിൽ കനേഡിയൻ പതാക മാത്രം; വിദേശ രാജ്യങ്ങളുടെ പതാകകൾക്ക് വിലക്ക്

ആഗോള വിമാന ഇന്ധന പ്രതിസന്ധി കാനഡയെയും ബാധിക്കുന്നു; വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യത

ടൈലർ ഫ്രാങ്കി പോളിന് തിരിച്ചടി; മകനെ കാണാൻ കോടതി നിയന്ത്രണം; ‘മോർമൺ വൈവ്സ്’ താരം പ്രതിസന്ധിയിൽ

സാംസങ് സ്മാർട്ട്‌ഫോണുകളിലെ സ്ഥിരം മെസേജിംഗ് ആപ്പായ ‘സാംസങ് മെസേജസ്’ നിർത്തലാക്കുന്നു; ഗൂഗിൾ മെസേജസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം

ആന്ത്രോപിക്കിന്റെ പുതിയ എഐ ‘അപകടകാരി’; ബാങ്കിംഗ് ഇടപാടുകൾ സുരക്ഷിതമാണോ? കാനഡയിൽ ചർച്ച സജീവം

യുദ്ധക്കുറ്റങ്ങളെ ഭയമില്ല; ഇറാന് നേരെ ബോംബാക്രമണ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

Top Picks for You
Top Picks for You