newsroom@amcainnews.com

അരി, പഞ്ചസാര, കാപ്പിപ്പൊടി പിന്നെ ഹാൻസും… പലചരക്കു കടയിലെ ലഹരി കച്ചവടം പൊളിച്ച് പോലീസ്

കറുകച്ചാൽ: അരി, പഞ്ചസാര, കാപ്പിപ്പൊടി പിന്നെ ഹാൻസും… പലചരക്കു കടയിലെ ലഹരി കച്ചവടം പൊളിച്ച് പോലീസ്. പലചരക്കു കടയിൽ ഹാൻസ് കച്ചവടം നടത്തിയതിന് നെടുംകുന്നം നെടുമണ്ണി ഭാഗത്ത്‌ ആലുങ്കൽ വീട്ടിൽ സുരേഷ് ജോണിനെയാണ് കറുകച്ചാൽ പോലീസ് ഇൻസ്‌പെക്ടർ പ്രശോഭ് കെ.കെയുടെ നേതൃത്വത്തിള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയിൽ ഹാൻസ് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ. തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ ഉപ്പുചാക്കിനിടയിൽ ഒളിപ്പിച്ച നിലയിൽ ഒരു പ്ലാസ്റ്റിക് ചാക്കിൽനിന്നും 165 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കണ്ടെത്തുകയായിരുന്നു. എസ്. ഐ. ജോൺസൺ ആന്റണി, എസ്.സി.പി.ഒമാരായ വിവേക് ചന്ദ്രൻ, ഡെന്നി ചെറിയാൻ, സിപിഒമാരായ ബ്രിജിത്, രതീഷ് കുമാർ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

You might also like

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You