newsroom@amcainnews.com

വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കാനഡക്കാർ ഭയക്കുന്നതായി റിപ്പോർട്ടുകൾ; അന്യരാജ്യങ്ങളിൽ കുടുങ്ങിയതിന്റെ കഥകളുമായി നിരവധി പേർ

വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കാനഡക്കാർ ഭയക്കുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ കനേഡിയൻ പൗരന്മാർ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വാർത്തൾ പുറത്ത് വന്നതോടെയാണ് യാത്ര പോകാൻ ആളുകൾ മടിക്കുന്നത്. കനേഡിയൻ ഐഡി നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ കാരണം അന്യരാജ്യങ്ങളിൽ കുടങ്ങിയ നിരവധി പേരുടെ കഥകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്.

ഇങ്ങനെ കുടങ്ങിയ പല കനേഡിയൻ പൗരന്മാരും അഭിമുഖീകരിക്കുന്നത് പലവിധ പ്രശ്നങ്ങളാണ്. പലരും കടക്കെണിയിലാകുകയും ജോലി നഷ്ടപ്പെടൽ ഭീഷണി നേരിടുകയുമാണ്. ചിലരാകട്ടെ അപ്രതീക്ഷിത ചെലവുകൾ മൂലം നട്ടംതിരിയുകയാണ്. ഇത്തരത്തിൽ കനേഡിയൻ ഐഡി കാർഡ് നഷ്ടപ്പെട്ട് മെക്സിക്കോയിൽ കുടുങ്ങിയവരായിരുന്നു സ്റ്റീഫനും പൂനം മക്മുള്ളിനും. സ്ഥിര താമസ കാർഡിന് പകരം ഒരു അടിയന്തര രേഖ ലഭിക്കാൻ, ഇവർക്ക് മെക്സിക്കോയിൽ ചെലവഴിക്കേണ്ടി വന്നത് ആഴ്ചകളോളമാണ്.

സിബിസി ന്യൂസ് അടുത്തിടെ ഹെലൻ ബോബാറ്റിൻ്റെ കഥയും പുറത്തുവിട്ടിരുന്നു. സ്ഥിര താമസ കാർഡ് മോഷ്ടിക്കപ്പെട്ടതോടെ, കാനഡയിലേക്ക് മടങ്ങാനുള്ള അനുമതി നേടാൻ അവർ ആഴ്ചകളോളം കഷ്ടപ്പെട്ടു. കാനഡയിലെ സ്ഥിര താമസക്കാരിയും ബ്രിട്ടീഷ് പൗരയുമായ അവർ ഓട്ടവയിൽ തിരിച്ചെത്തിയത് ഈ ആഴ്ചയാണ്. അടിയന്തര യാത്രയ്ക്കുള്ള അപേക്ഷ ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്നായിരുന്നു അവരുടെ യാത്ര നീണ്ടത്. കാനഡ സർക്കാരിൻ്റെ പോർട്ടലിലെ സാങ്കേതിക തടസങ്ങൾ കാരണമാണ് ഈ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നത്.

You might also like

മാക്രോണ്‍ എപ്പോഴും തെറ്റിദ്ധരിക്കുന്നു, ; വിമര്‍ശിച്ച് ട്രംപ്

ഒമാനില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം

ഇറാന്റെ ഒരു സൈനിക നേതാവിനെ കൂടി വധിച്ച് ഇസ്രയേല്‍

ഇറാന്‍ ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറുന്നു

മൊതലാളിയും ഭാര്യയും ആഡംബര ഹോട്ടലിലെ പാ‍ർട്ടിയിൽ; പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന ടാറ്റാ ഹാരിയ‍ർ ഡ്രൈവറെ അടക്കം തട്ടിയെടുത്ത് ആയുധധാരികളായ അക്രമികൾ; സംഭവം രാജ്യതലസ്ഥാനത്ത്

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥതയ്ക്ക് ഒരുങ്ങി പുടിന്‍

Top Picks for You
Top Picks for You