newsroom@amcainnews.com

കന്നുകാലി വിലയില്‍ റെക്കോര്‍ഡ് വര്‍ധന; മാനിറ്റോബയില്‍ കര്‍ഷകര്‍ക്ക് ആശ്വാസം

കന്നുകാലികളുടെ വില വര്‍ധിച്ചതോടെ മാനിറ്റോബയിലെ കര്‍ഷകര്‍ക്ക് ആശ്വാസം. വര്‍ഷങ്ങളായുള്ള വിലസ്ഥിരതയില്ലായ്മയ്ക്കും വര്‍ധിച്ചുവരുന്ന ചിലവിനും ശേഷമാണ് ഈ വര്‍ഷം കന്നുകാലി വില റെക്കോഡ് അടിച്ചത്. കുറഞ്ഞ കന്നുകാലി ലഭ്യതയും ഉയര്‍ന്ന ഉപഭോക്തൃ ആവശ്യകതയും കാരണം ഉണ്ടായ വില വര്‍ധന, വര്‍ഷങ്ങളായി കര്‍ഷകര്‍ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ഒരുപരിധി വരെ പരിഹാരമാകുമെന്ന് തെക്കുപടിഞ്ഞാറന്‍ മാനിറ്റോബയിലെ കര്‍ഷകനായ ബാരി ലോവ്‌സ് പറഞ്ഞു. അതേസമയം, കാനഡയിലെ കന്നുകാലി സമ്പത്ത് ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം അഞ്ച് ശതമാനം കുറഞ്ഞ് 1.09 കോടിയിലെത്തി.

കര്‍ഷകര്‍ക്ക് ഇത്രയും നല്ല വില ലഭിച്ചിട്ടുള്ളത് ഇതാദ്യമാണെന്ന് 25 വര്‍ഷമായി ഈ രംഗത്തുള്ള, ലേലം നടത്തുന്ന റോബ് ബെര്‍ഗെവിന്‍ പറയുന്നത്. വെള്ളിയാഴ്ചത്തെ ലേലത്തില്‍ ഒരു കാളയ്ക്ക് ഒരു പൗണ്ടിന് 3.18 ഡോളര്‍ വരെ ലഭിച്ചു. ഇത് ലേല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളില്‍ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കന്നുകാലി വിപണനം സാധാരണയായി 10 വര്‍ഷത്തെ ചക്രങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് ലൈവ്സ്റ്റോക്ക് മാര്‍ക്കറ്റ്‌സ് അസോസിയേഷന്‍ ഓഫ് കാനഡയുടെ സിഇഒ റിക്ക് റൈറ്റ് പറയുന്നു. 2015-ല്‍ 100 പൗണ്ടിന് 193 ഡോളര്‍ വരെ വില ഉയര്‍ന്നുവെങ്കിലും 2016 ല്‍ ഇത് 91 ഡോളര്‍ വരെ താഴ്ന്നു.

ഉയര്‍ന്ന തീറ്റച്ചെലവ്, ഇന്ധന വില, ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വം എന്നിവയില്‍ നിന്ന് ഈ വില വര്‍ധന താല്‍ക്കാലിക ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, ചിലര്‍ ഈ അവസരം മുതലെടുത്ത് കച്ചവടം അവസാനിപ്പിക്കുന്നത് കാനഡയുടെ കന്നുകാലി വ്യവസായത്തിന്റെ ദീര്‍ഘകാല ഭാവിയെക്കുറിച്ച് ചോദ്യങ്ങള്‍ഉയര്‍ത്തുന്നു.

You might also like

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

Top Picks for You
Top Picks for You