newsroom@amcainnews.com

മഴയുടെ അളവ് കുറഞ്ഞേക്കും, വരള്‍ച്ചയ്ക്കും കാട്ടുതീ വ്യാപനത്തിനും സാധ്യത; കാനഡയില്‍ വേനൽക്കാലത്ത് സാധാരണയേക്കാള്‍ ചൂടേറുമെന്ന് പ്രവചനം

ഓട്ടവ: കാനഡയില്‍ വേനൽക്കാലം പതിവിലും ചൂടേറിയതായിരിക്കുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡയുടെ പ്രവചനം. മിക്ക പ്രവിശ്യകളിലും മഴയുടെ അളവ് കുറവായിരിക്കും. അറ്റ്‌ലാന്റിക് കാനഡ, ക്യുബെക്ക്, ഒന്റാരിയോ, നോര്‍ത്തേണ്‍ മാനിറ്റോബ എന്നിവടങ്ങളില്‍ വേനല്‍ക്കാലത്ത് സാധാരണയേക്കാള്‍ കൂടുതലായിരിക്കും താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷകയായ ജെന്നിഫര്‍ സ്മിത്ത് പറഞ്ഞു. ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, സസ്‌ക്കാച്ചെവന്‍ എന്നിവയുടെ പല ഭാഗങ്ങളിലും കുറഞ്ഞ മഴയായിരിക്കും ലഭിക്കുകയെന്നും സ്മിത്ത് പറഞ്ഞു. മിക്ക ദിവസങ്ങളിലും വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.

സ്പ്രിംഗ് സീസണിലെ മഴയുടെ അഭാവവും വരള്‍ച്ചയ്ക്ക് സാധ്യതയുള്ള കാലാവസ്ഥയും കാരണം അടുത്ത മാസം മുതല്‍ വെസ്റ്റേണ്‍ കാനഡയിലുടനീളം കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡയിലെ റിസര്‍ച്ച് സയന്റിസ്റ്റ് ബില്‍ മെറിഫീല്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് മാസത്തോടെ സ്ഥിതി കൂടുതല്‍ വഷളാകും. ഒന്റാരിയോയുടെ പടിഞ്ഞാറുള്ള മിക്ക പ്രവിശ്യകളും തീപിടുത്ത തീവ്രതയുള്ള സാഹചര്യങ്ങളില്‍ ശരാശരിക്കും മുകളിലെത്തുമെന്നും അദ്ദേഹം പ്രവചിച്ചു.

You might also like

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

Top Picks for You
Top Picks for You