newsroom@amcainnews.com

ഫ്രഞ്ച് ഭാഷാ നിയമലംഘനത്തിനെതിരെ നടപടി ശക്തമാക്കി ക്യൂബെക്ക് സർക്കാർ

ഫ്രഞ്ച് ഭാഷാ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ക്യൂബെക്ക് സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടെ 9,813 പരിശോധനകൾ നടത്തിയതായി പ്രവിശ്യയുടെ ഫ്രഞ്ച് ഭാഷാ സംരക്ഷണ ഓഫീസ് (OQLF) വ്യക്തമാക്കി. ഇത് 2022-2023 കാലയളവിനെ അപേക്ഷിച്ച് 47% വർധനയാണിത്.

വർധിച്ചുവരുന്ന പരാതികളെ തുടർന്നാണ് പരിശോധനകളുടെ എണ്ണം കൂട്ടിയതെന്നും OQLF പറയുന്നു. കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഫ്രഞ്ച് ഭാഷയിൽ സേവനം ലഭിക്കുന്നില്ല എന്നതായിരുന്നു പ്രധാന പരാതി. കൂടാതെ, വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ വെബ്‌സൈറ്റുകളിലും ബോർഡുകളിലും ഔദ്യോഗിക ഭാഷയായ ഫ്രഞ്ച് ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടതായി നിരവധി പരാതികൾ ലഭിച്ചു. ആകെ 10,371 പരാതികളാണ് ഈ കാലയളവിൽ ഓഫീസിന് ലഭിച്ചത്.

You might also like

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

43-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം; ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി അന്തരിച്ചു

Top Picks for You
Top Picks for You